ഗുര്‍ദാസ്പൂര്‍: (www.evisionnews.in) സൈനിക വേഷത്തില്‍ കാറിലെത്തിയ ഭീകരര്‍ ഗുര്‍ദാസ്പൂരിലെ പോലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തില്‍ എസ്. പി ഉള്‍പ്പടെ ആറുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നുപേര്‍ പോലീസുകാരാണ്. ഭീകരര്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മരിച്ച എസ്.പി ഡിറ്റക്ടീവ് ബല്‍ജിത്ത് സിങ്ങാണ്. പതിമൂന്ന് പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം.
ഇന്നലെ രാത്രി പാക് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ നാലു ഭീകരര്‍ ആദ്യം ഒരു ചായ കടയ്ക്ക് നേരെ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കടയുമയുടെ ആള്‍ട്ടോ കാര്‍ തട്ടിയെടുത്ത ശേഷം ആക്രമണം തുടര്‍ന്നത്.
ഒരു ബസ്സിന് നേര്‍ക്ക് നിറയൊഴിച്ചു. നാല് ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. തുടര്‍ന്നാണ് ഗുര്‍ദാസ്പൂരിലെ ദിനനഗറിലേക്ക് കുതിച്ചത്. അവിടെ ആദ്യം ഒരു ആരോഗ്യകേന്ദ്രത്തിലേക്ക് വെടിയുതിര്‍ത്തു. തുടര്‍ന്ന് പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് ബോംബെറിഞ്ഞു. പിന്നീട് പോലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായി. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ ആദ്യം പതറിയെങ്കിലും പോലീസ് തിരിച്ചടിച്ചു.ഇതില്‍ മൂന്നു പോലീസുകാരും ഒരു ഭീകരനും മൂന്ന് നാട്ടുകാരും കൊല്ലപ്പെട്ടു.
പോലീസ് സ്‌റ്റേഷനില്‍ നിന്നിറങ്ങിയോടിയ മൂന്നുഭീകരര്‍ തൊട്ടടുത്തുള്ള ഒരുകെട്ടിടത്തിനുള്ളില്‍ കയറിയൊളിച്ചു. അവിടേക്ക് കുതിച്ച പോലീസുകാരും സൈനികരും കമാന്‍ഡോകളും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ്. ഒരു ഭീകരനെ കൊലപ്പെടുത്തിയതായാണ് വിവരം.അതിനിടെ ദിനനഗറിനും പത്താംകോട്ടിനുമിടയിലെ റയില്‍വെ ട്രാക്കില്‍ നിന്ന് അഞ്ചുബോംബുകളും കണ്ടെത്തി. രണ്ടുബോംബുകള്‍ ദിനനഗര്‍ പോലീസ് സ്‌റ്റേഷന് തൊട്ടുമുമ്പിലെ റയില്‍വെ ട്രാക്കില്‍ നിന്നാണ് കണ്ടെത്തിയത്.
ഭീകരരുടെ ഒരു വനിതയടക്കം പത്തോളെ പേരുണ്ടെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന വിവരം.കരസേനയും ദേശീയ സുരക്ഷസേനയും സ്ഥലത്തെത്തി.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അതിര്‍ത്തിയിലും തീരദേശപ്രദേശങ്ങളിലും അതീവജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് നാളെ പാര്‍മെന്റില്‍ ആക്രമണം സംബന്ധിച്ച് പ്രസ്താവന നടത്തും.
Keywords:panjab-terrorist-attack
Post a Comment
0 Comments