കാസര്‍കോട് (www.evisionnews.in): മംഗലാപുരത്തുനിന്ന് കണ്ണൂരിലേക്ക് ട്രെയിനില്‍ കടത്തുകയായിരുന്ന പാന്‍മസാല പാക്കറ്റുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഇരിട്ടി സ്വദേശികളായ സെല്‍വരാജ്, പുഷ്പരാജ് എന്നിവരെ എസ്.ഐ. പി. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
മംഗലാപുരം ചെന്നൈ മെയിലില്‍ യാത്രചെയ്യുകയായിരുന്ന സെല്‍വരാജിന്റെ പക്കല്‍ നിന്നും 30 പാക്കറ്റ് വീതമുള്ള 56 കെട്ട് പാന്‍മസാലകള്‍ പിടിച്ചെടുത്തു. ഇരിട്ടിയില്‍ വിതരണത്തിന് കൊണ്ടുപോകുകയായിരുന്നുവെന്ന് സെല്‍വരാജ് പോലീസിന് മൊഴിനല്‍കി. മട്ടന്നൂരില്‍ വിതരണത്തിന് കൊണ്ടുപോകവെയാണ് തിരുവനന്തപുരം എക്‌സ്പ്രസ്സില്‍നിന്ന് 30 പാക്കറ്റ് വീതമുള്ള 44 കെട്ട് പാന്‍മസാലകളുമായി പുഷ്പരാജ് പിടിയിലായത്.
Keywords:Kasaragod-manglore-train-packets-arrest-
Post a Comment
0 Comments