കണ്ണൂര്‍: (www.evisionnews.in) ആര്‍.എസ്.എസ് നേതാവ് കിഴക്കെ കതിരൂരിലെ ഏളന്തോടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിപി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളി. ഭീകരവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) ചുമത്തിയ കേസായതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നാരായണ പിഷാരടി ഹര്‍ജി തള്ളിക്കൊണ്ട് പറഞ്ഞു.
മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഐ എതിര്‍ത്തിരുന്നു. കഴിഞ്ഞദിവസം ജാമ്യാപേക്ഷയില്‍ വാദത്തിനിടെ കേസില്‍ ജയരാജനെ പ്രതിയാക്കിയിട്ടില്ലെന്ന് കോടതിയെ സി.ബി.ഐ. അറിയിച്ചിരുന്നു. യു.എ.പി.എ. ചുമത്തിയ കേസില്‍ വകുപ്പ് 43 ഡി നാല് പ്രകാരം മുന്‍കൂര്‍ ജാമ്യം അനുവദിക്കേണ്ടതില്ലെന്നായിരുന്നു സിബിഐയുടെ വാദം. കേസില്‍ പ്രതികളായിരുന്ന പ്രകാശന്‍, രാമചന്ദ്രന്‍, കൃഷ്ണന്‍ എന്നിവര്‍ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യമനുവദിച്ചത് ജയരാജന്റെ അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ജയരാജന്റെ അഭിഭാഷകര്‍ അറിയിച്ചു. അതേസമയം തനിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നല്ലെന്ന് ജയരാജന്‍ പറഞ്ഞു
കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന്‍ പ്രതിയാകുമെന്ന് സിപിഎം നേതൃത്വം മുന്‍കൂട്ടി കണ്ടിരുന്നു. ഈ തിരിച്ചറിവിലാണ് ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തല്‍ക്കാലം മാറ്റി നിര്‍ത്തി പകരക്കാരനായി മുന്‍ എംഎല്‍എ എംവി ജയരാജനെ പുതിയ സെക്രട്ടറിയായി അവരോധിച്ചത്.പി ജയരാജന്‍ ഇപ്പോള്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: kannur-p.jayarajan-bail
Post a Comment
0 Comments