Type Here to Get Search Results !

Bottom Ad

ഒറവങ്കര യൂത്ത് ലീഗ് പ്രവർത്തകരുടെ കൂട്ടായ്മ; നാല് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കൈമാറി

evisionnews

മേൽപറമ്പ്:(www.evisionnews.in)ഒറവങ്കര യൂത്ത് ലീഗ് പ്രവർത്തകരുടെ കൂട്ടായ്മയിൽ നാല് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കൈമാറി.ജില്ല ഉപദേശക സമിതി ചെയർമാൻ എം.എ.മുഹമ്മദ്‌ കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി.പ്രസിടണ്ട് ഹാരിസ് ബെർക അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തു.ഒറവങ്കര ശാഖ മുസ്ലിം യൂത്ത് ലീഗ് റിലീഫ് ഫണ്ടിലേക്കുള്ള രണ്ട് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അമീർ കല്ലട്ര ശാഖ പ്രസിടണ്ട് ഹാരിസ് ബെർക്കക്ക് കൈമാറി.മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത്‌ ബൈത്തു റഹ്മ - ലീഗോഫീസ് നിർമാണ ഫണ്ടിലേക്കുള്ള സാമ്പത്തിക സഹായം ഒ.എ.താഹിർ അബ്ദുള്ള കുഞ്ഞി കീഴൂരിന് കൈമാറി.

നാടിന്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി യു.എ.ഇ. യിൽ മികച്ച പ്രവർത്തനം നടത്തുന്ന കമ്മിറ്റിയുടെ ഭാരവാഹികളായ അമീർ കല്ലട്ര, ഒ.എ. താഹിർ, അറഫാത്ത് അബ്ദുള്ള ഹുസ്സൈൻ, അബ്ദുൽ ഹകീം എന്നിവരെ യഥാക്രമം എം.എ.മുഹമ്മദ്‌ കുഞ്ഞി, ടി.ആർ. ഹനീഫ്, അബ്ദുള്ള കുഞ്ഞി കീഴൂർ, നിസാർ കല്ലട്ര ആദരിച്ചു.

ദുബൈ കെ.എം.സി.സി. കാസർകോട് ജില്ല വൈസ് പ്രസിടണ്ട് ടി.ആർ. ഹനീഫ്, ദുബൈ - ഉദുമ മണ്ഡലം കെ.എം.സി.സി.വൈസ് പ്രസിടണ്ട് ഷരീഫ് തയത്തൊടി, അമീർ കല്ലട്ര, അബ്ദുൾ ഹകീം, സമീർ അഹമ്മദ്, നിസാർ കല്ലട്ര, ഒ.എം. അബ്ദുള്ള ഗുരുക്കൾ, സുൽത്താൻ, ഒ.എ. തയ്യിബ്, നവാസ് കല്ലട്ര, ജാഫർ റെയ്ഞ്ചർ, അറഫാത്ത് അബ്ദുള്ള ഹുസൈൻ, അബ്ദുൾ നാസ്സർ, മാഹിൻ ഡീസൽ, നൂറുദ്ദീൻ പയോട്ട പ്രസംഗിച്ചു.

keywords :Oravangara-myl-uae-relief-fund

Post a Comment

0 Comments

Top Post Ad

Below Post Ad