കുമ്പഡാജെ (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ വീട്ടമ്മ മരിച്ചു. കുമ്പഡാജെയിലെ ഹമീദിന്റെ ഭാര്യ മറിയമ്മ(50)യാണ് മരിച്ചത്. എന്‍ഡോസള്‍ഫാന്‍ മൂലം 15 വര്‍ഷത്തോളമായി കൈകാലുകള്‍ തളര്‍ന്ന നിലയില്‍ കിടപ്പിലായിരുന്നു. അസുഖം മൂര്‍ഛിച്ച തിനെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. നേരത്തെ ബെളിഞ്ചയില്‍ പ്ലാന്റേഷന്‍ മേഖലയിലായിരുന്നു താമസം. മക്കള്‍: മുഹമ്മദ്, റഷീദ്, സിദ്ദിഖ്, ആയിഷ. മരുമകള്‍: സുഹറ, പരേതനായ റഹീം. മയ്യിത്ത് ഉച്ചയോടെ കുമ്പഡാജെ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.
Keywords: Kasaragod-kumdaje-news-obit-endosulfan
Post a Comment
0 Comments