ചെര്‍ക്കള (www.evisionnews.in): ചെര്‍ക്കളയിലെ പ്രമുഖ പൊതുമരാമത്ത് കരാറുകാരന്‍ കെട്ടുംകല്ലിലെ സി.എം അബ്ദുല്ല(73) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
കെ.കെ പുറം ഖിളര്‍ പള്ളി കമ്മിറ്റി സെക്രട്ടറിയാണ്. അവിഭക്ത മുസ്ലിം ലീഗിന്റെ ചെങ്കള പഞ്ചായത്ത് സെക്രട്ടറി, അഖിലേന്ത്യ ലീഗിന്റെ പ്രമുഖ ഭാരവാഹി, ചെര്‍ക്കള മുഹ്‌യുദ്ദീന്‍ പള്ളി കമ്മിറ്റി സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മക്കള്‍: ഫൗസിയ, അഷ്‌റഫ് (കരാറുകാരന്‍, ഗോവ), സാഹിറ, മുജീബ് (ദുബൈ), സമീറ, റൈഹാന, റഈസ് (ദുബൈ), റസീന, റിസ്‌വാന, അഫ്‌ന. മരുമക്കള്‍: ഇബ്രാഹിം ബദിയടുക്ക, മുഹമ്മദ് ബെള്ളിപ്പാടി, ഹമീദ് ചെര്‍ക്കള, ഗഫൂര്‍ എരിയാല്‍, റഫീഖ് ബേവിഞ്ച, അഷ്‌റഫ് നായന്മാര്‍മൂല, നൗഫല്‍ ബെണ്ടിച്ചാല്‍, താഹിറ ചെര്‍ക്കള, സുഹ്‌റ പരപ്പ. സഹോദരങ്ങള്‍: പരേതനായ സി.എം മുഹമ്മദ്, പരേതനായ സി.എം അബ്ദുല്‍ റഹ്മാന്‍, സി.എം അബൂബക്കര്‍, ആയിഷ, നഫീസ.
Keywords: Kasaragod-cherkala-news-friday-obituary-kkpuram
Post a Comment
0 Comments