കുട്ടികള്‍ക്ക് മിഠായിയോ പണമോ നല്‍കി ആകര്‍ഷിച്ചശേഷം ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തുന്ന കുട്ടികളുടെ മൃതഹേദം അഴുക്കുചാലുകളിലോ വയലുകളിലോ കുഴിച്ചിടുകയാണ് പതിവെന്നും ഇയാള്‍ പറഞ്ഞു. ഇയാളുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബെഗാംപൂര്‍, കഞ്ച്‌വാല, സമയ്പൂര്‍, ബദ്‌ലി, വിജയ് വിഹാര്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് കാണാതായ ആറു കുട്ടികളുടെ തിരോധാനത്തില്‍ ഇയാളുടെ പങ്ക് സ്ഥിരികരിച്ചിട്ടുണ്ട്.
ബെഗാംപൂരില്‍ നിന്ന് കാണാതായ ആറു വയസുകാരിയുടെ മൃതദേഹം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു മൂന്നുനില കെട്ടിടത്തിനടിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ആറുവയസുകാരനെ കൊലപ്പെടുപത്താന്‍ ശ്രമിച്ച കേസില്‍ രവീന്ദര്‍ കുമാര്‍ കഴിഞ്ഞവര്‍ഷം അറസ്റ്റിലായിരുന്നെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു. ആറുവയസുകാരനെ പണം നല്‍കി പ്രലോഭിപ്പിച്ചശേഷം കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും കുട്ടി രക്ഷപ്പെട്ടു. സെപ്റ്റിക് ടാങ്കില്‍ കഴുത്തില്‍ മാരകമുറിവേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയെ പോലീസ് രക്ഷിക്കുകയായിരുന്നു.
നോയ്ഡക്കടുത്ത് നിഥാരി ഗ്രാമത്തിലെ കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങള്‍ മുറിച്ചു ശീതീകരണിയില്‍ സൂക്ഷിക്കുകയും പിന്നീടു വീടിനു പിന്നിലുള്ള അഴുക്കുചാലില്‍ ഉപേക്ഷിക്കുകയും ചെയ്ത കേസില്‍ സുരീന്ദര്‍ കോലിയെന്നയാളെ പോലീസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ 16 തലയോട്ടികള്‍ അഴുക്കുചാലില്‍ നിന്നും സെപ്റ്റിക് ടാങ്കില്‍ നിന്നുമായി കണ്ടെത്തിയിരുന്നു.
Keywords: nithari-model-murder-delhi
Post a Comment
0 Comments