Type Here to Get Search Results !

Bottom Ad

നിലവിളക്ക്: മുസ്ലിം ലീഗ് രണ്ടുതട്ടില്‍


കോഴിക്കോട് (www.evisionnews.in): നിലവിളക്ക് കത്തിക്കുന്നതിനെച്ചൊല്ലി മുസ്ലിം ലീഗില്‍ അഭിപ്രായ ഭിന്നത ആളിക്കത്തുന്നു. ഇതേ ചൊല്ലി മുതിര്‍ന്ന നേതാക്കളായ ഇടി മുഹമ്മദ് ബഷീറും മന്ത്രി എംകെ മുനീറുമാണ് പരസ്പരം കൊമ്പുകോര്‍ത്ത് വിവാദം കൊഴുപ്പിക്കുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്നവര്‍ ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന കോടതി വിധിക്കെതിരെ ആഞ്ഞടിച്ച് പ്രതികരിക്കുന്നതിനിടയിലാണ് ഞായറാഴ്ച ഇടി മുഹമ്മദ് ബഷീര്‍ ' മുസ്ലിം ലീഗ് നിലവിളക്ക് കൊളുത്താറില്ലെന്നും അത് ഇനി തുടരുകതന്നെ ചെയ്യുമെന്നും ഉറപ്പിച്ചു പറഞ്ഞത്. 

ജനങ്ങള്‍ക്ക് വേണ്ടി കുറേ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആ നിലക്ക് നിലവിളക്ക് വിവാദം അനാവശ്യവുമാണ്. ബഷീര്‍ പറഞ്ഞു. ഇതിനെതിരെയാണ് മന്ത്രി എംകെ മുനീര്‍ ബഷീറിന്റെ നിലപാടിനെ തളളി രംഗത്തിറങ്ങിയത്. 

നിലവിളക്ക് കത്തിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. കത്തിക്കുന്നതും കത്തിക്കാതിരിക്കുന്നതും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. മുനീര്‍ ബഷീറിന്റെ നിലപാടിനെതിരെ തുറന്നടിച്ചു. മുമ്പൊരിക്കല്‍ നിലവിളക്ക് കത്തിക്കരുതെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലെന്ന് കെഎം ഷാജി എംഎല്‍എ നിയമസഭയില്‍ പറഞ്ഞിരുന്നു. 

മന്ത്രി അബ്ദുറബ്ബിന് നിലവിളക്ക് കത്തിക്കാതിരിക്കാന്‍ സ്വാതന്ത്ര്യം ഉള്ളത് പോലെ നിലവിളക്ക് കത്തിക്കാനും സ്വാതന്ത്ര്യം ഉണ്ടെന്നാണ് കെഎം ഷാജി പറഞ്ഞത്. കെഎം ഷാജിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു ലീഗ് ദേശീയ സെക്രട്ടറി കൂടിയായ ഇടി മുഹമ്മദ് ബഷീര്‍. 

അതേ സമയം കെഎം ഷാജിയുടെ നിലപാടിനോട് യോജിക്കുന്ന നിലപാട് തന്നെയായിരുന്നു കെഎന്‍എ ഖാദര്‍ എംഎല്‍എയും പ്രകടിപ്പിച്ചത്. നിലവിളക്ക് വിവാദത്തില്‍ ലീഗിനകത്തുള്ള രണ്ടുപക്ഷം ഏറ്റുമുട്ടുന്നതിന്റെ സൂചനകളാണ് ഇടിയുടെയും മുനീറിന്റെയും പ്രസ്താവനകള്‍ പുറത്തുവിടുന്ന സൂചനകള്‍. ഇതോടെ പാര്‍ട്ടിക്കുളളില്‍ വീണ്ടും നിലവിളക്ക് വിവാദം കെടാവിളക്കായി കത്തിനില്‍ക്കുകയാണ്.


Keywords: Kerala-news-et-mohammed-basheer-news-nilavilakk




Tags

Post a Comment

0 Comments

Top Post Ad

Below Post Ad