കാസര്‍കോട് (www.evisionnews.in): യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മിറ്റി ഡിഡിഇ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കാസര്‍കോട് ഗവ. കോളജ് പരിസരത്ത് ബുധനാഴ്ച രാവിലെ ആരംഭിച്ച മാര്‍ച്ച് ഓഫീസ് പരിസരത്ത് വെച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസ് ലാത്തിവീശി. ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പാഠ പുസ്തകം ഉടന്‍ ലഭ്യമാക്കുക, ഓണപരീക്ഷ മാറ്റാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ മാര്‍ച്ച് യുമോര്‍ച്ചാ സംസ്ഥാന പ്രസിഡണ്ട് കെസി വിപിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.ആര്‍ സുനില്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ട്രഷറര്‍ അഡ്വ. വിജയ കുമാര്‍, ശ്രീകാന്ത് പ്രസംഗിച്ചു.
Keywords; Kasaragod-news-yuca-mocha-march-news-conflict
Post a Comment
0 Comments