Type Here to Get Search Results !

Bottom Ad

താത്കാലിക ആശ്വാസം; ടീസ്റ്റയുടെ ഇടക്കാല ജാമ്യം രണ്ടാഴ്ച നീട്ടി

മുംബൈ (www.evisionnews.in): വിദേശ ഫണ്ട് തിരിമറി നടത്തിയെന്ന കേസില്‍ ടീസ്റ്റ സെതല്‍വാദിന് താത്കാലിക ആശ്വാസം. ടീസ്റ്റയുടെ ഇടക്കാല ജാമ്യം മുംബൈ ഹൈക്കോടി രണ്ടാഴ്ചയിലേക്ക് കൂടെ നീട്ടി. കേസില്‍ ടീസ്റ്റ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി തള്ളിയതിന് പിന്നാലെയാണ് ജാമ്യം നീട്ടിക്കിട്ടിയത്.
ഗുജറാത്ത് കലാപ ഇരകളെ സഹായിക്കുന്നതിനായി ടീസ്റ്റയും ഭര്‍ത്താവ് ജാവേദ് ആനന്ദും രൂപീകരിച്ച ട്രസ്റ്റ് അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോര്‍ഡ് ഫൗണ്ടേഷന്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്ന് പണം സ്വീകരിച്ചുവെന്നായിരുന്നു കേസ്.
അനധികൃതമായി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഈ മാസം ആദ്യം സി.ബി.ഐ ടീസ്റ്റയുടെ മുംബൈയിലുള്ള വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. വാദം കേള്‍ക്കുന്നതിനിടെ ടീസ്റ്റ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നത്.
ഗുജറാത്ത് കലാപത്തിലെ ഇരകളെ സഹായിക്കാന്‍ സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ടീസ്റ്റയും ജാവേദ് ആനന്ദും കേസുമായി സഹകരിക്കുന്നില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചിരുന്നു.
ഇത് കൂടാതെ എന്‍.ജി.ഒകളായ സബ്‌രംഗ് ട്രസ്റ്റ്, സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് എന്നിവയുടെ രക്ഷാധികാരികളായ ടീസ്റ്റയും ഭര്‍ത്താവും ഇവയ്ക്കു ലഭിച്ച ഫണ്ടുകള്‍ മദ്യപിക്കാനും ആഢംബര ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാനും റോമിലും പാക്കിസ്ഥാനിലും വെച്ച് വിലയേറിയ കേശാലങ്കാര രീതി പരീക്ഷിക്കാനും ഉപയോഗിച്ചുവെന്നാണ് ഗുജറാത്ത് പോലീസ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ടീസ്റ്റയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്യുന്നതില്‍ ഗുജറാത്ത് പോലീസിനെ സുപ്രീം കോടതി വിലക്കിയിരുന്നു.

Keywords: National-news-teesta-highcourt
Tags

Post a Comment

0 Comments

Top Post Ad

Below Post Ad