കാസര്‍കോട്: (www.evisionnews.in) ജില്ലയിലെ ബാല്ല്യ-കൗമാര ജീവിതങ്ങള്‍ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നതായുള്ള ഭീതിദമായ വാര്‍ത്തകളും കേസുകളും കാസര്‍കോട്ടെ പൊതുസമൂഹത്തെ കടുത്ത ആശംങ്കയിലാഴ്ത്തുകയാണ്. പ്രമാദമായ സഫിയ കേസില്‍ പ്രതികളിലൊരാള്‍ക്ക് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. അതിന്റെ ചൂടാറുംമുമ്പാണ് പാണത്തൂര്‍ മൈലാട്ടി കോളനിയില്‍ ഒരച്ഛന്‍ മൂന്നുവയസ്സുകാരനായ രാഹുല്‍ എന്ന പേരായ കൊച്ചു കുഞ്ഞിനെ കഴുത്ത് ഞെരിച്ചും കുത്തിയും കൊലപ്പെടുത്തിയ നടക്കുന്ന വാര്‍ത്ത പുറത്ത് വന്നത്. നരാധമനായി മാറിയ ഈ പിതാവിന്റെ പേര് രാജുവെന്നാണ്.
മദ്യപാനിയായ രാജുവിന്റെ വിക്രയകളെ ഭയന്ന് മറ്റൊരിടത്ത് അഭയം തേടിയപ്പോഴാണ് ഭാര്യ പത്മിനിയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് അതിന്റെ കഥ കഴിച്ചത്. സഫിയ കേസില്‍ സുപ്രധാന വിധി പറയും മുമ്പാണ് പെരിയയ്ക്കു സമീപം കല്ല്യോട്ട് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഫഹദ് എന്ന കുട്ടിയെ മറ്റൊരു നരാധമന്‍ കഴുത്തറത്തു കൊന്നത്. ഫഹദിന്റെ ഉപ്പയോടുള്ള പ്രതികാരം തീര്‍ക്കുകയായിരുന്നു ഈ ഘാതകന്‍ ചെയ്തത് .(www.evisionnews.in)
ഇതിനിടയിലാണ് അമ്പലത്തറ പോലീസ് പരിധിയില്‍ നിന്ന് പിതാവ് മകളെ ലൈംഗീകമായി നിരന്തരം പീഡിപ്പിക്കുന്ന ലജ്ജാവഹമായ മറ്റൊരു വാര്‍ത്ത വന്നത്.
മേല്‍ പറഞ്ഞ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് കാസര്‍കോടന്‍ മനസാക്ഷിക്കു നേര്‍ക്ക് നാള്‍ക്കു നാളായുയരുന്ന വെല്ലുവിളികളെയാണ്.പാവങ്ങളോടെന്തിന് ഈ ക്രൂരതയെന്ന് പൊതുവെ ചോദിക്കാറുണ്ട്.എന്നാലിപ്പോള്‍ ചോദിക്കണ്ടി വരുന്നത് നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളോടെന്തിനീ ക്രൂരതകളെന്നാണ്. (www.evisionnews.in)
ബാലാവകാശസംരക്ഷണത്തിന് വേണ്ടി ചൈല്‍ഡ്‌ലൈനും സംഘടനകള്‍ ബാലാവകാശ കമ്മീഷനും അതിശക്തമായ ഇടപെടലുകള്‍ നടത്തുന്നതിനിടയിലാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അനുദിനം ഏറുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് നഗരപരിധിയിലെ രണ്ട് വീടുകളില്‍ വേലയ്ക്ക് നിന്ന രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ കവര്‍ച്ചക്കാരുടെ കൊലക്കത്തിക്കിരയായതും മറ്റൊരു പെണ്‍ക്കുട്ടി ഗൃഹനാഥന്റെ ബന്ധുവിനാല്‍ ഗര്‍ഭിണിയാക്കപ്പെട്ടതും വലിയ സംഭവമായിരുന്നു.ഇത്തരം കേസുകളില്‍ പ്രതികളെ സംരക്ഷിക്കാന്‍ ചില ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കാറുണ്ടെന്നതും വാസ്തവമാണ്.മേല്‍പറഞ്ഞ രണ്ടു പെണ്‍കുട്ടികളും തമിഴ്‌നാട്ടുകാരായിരുന്നു. കാസര്‍കോട് നഗരത്തിലെ ചില വീടുകളില്‍ വീട്ടുവേലയ്ക്ക് കുട്ടികളെ എത്തിക്കുന്ന സംഘത്തില്‍ പെട്ടവരാണ് ഈ ഹതഭാഗ്യരേയും എത്തിച്ചത്.
ഗോവയില്‍ കരാറുകാരന്‍ മാസ്തിക്കുണ്ടിലെ ഹംസയുടെ വീട്ടില്‍ കൊല്ലപ്പെട്ട സഫിയയും ദാരിദ്ര്യത്തില്‍ മുങ്ങിത്താഴുന്ന കുടുംബത്തില്‍ നിന്നാണ് കാസര്‍കോട്ടും തുടര്‍ന്ന് ഗോവയിലെ വീട്ടിലുമെത്തുന്നത്. തളങ്കരയില്‍ ഗൃഹനാഥയ്‌ക്കൊപ്പം കൊലചെയ്യപ്പെട്ട ശെല്‍വിയും ഗര്‍ഭിണിയാക്കപ്പെട്ട അഞ്ജലിയും ദാരിദ്ര്യം തിമിര്‍ത്തു പെയ്തിറിങ്ങുന്ന വീട്ടില്‍നിന്നാണ് കാസര്‍കോട്ടെത്തിയത്.(www.evisionnews.in)
സഫിയയും ഫഹദും രാഹുലും ശെല്‍വിയും അഞ്ജലിയും. വിടരും മുമ്പ് കൊഴിഞ്ഞുവീഴുന്ന പുഷ്പങ്ങളുടെ നിരനീളുകയാണ്. വാടാ മലരുകളാകേണ്ടതാണ് ബാല്യങ്ങള്‍. ഈ ബാല്യങ്ങളേയാണ് ചിലര്‍ ഒറ്റയ്ക്കും കൂട്ടായും കശക്കിയെറിയുന്നത്. ഇവിടെയാണ് ഇനിയെന്ത് എന്ന ചോദ്യം കാസര്‍കോടന്‍ ജനങ്ങള്‍ക്ക് നേരെയുയരുന്നത്. സഫിയ വധക്കേസ് വിധിയ്ക്ക് പിന്നാലെ ചിലവീടുകളില്‍ വേലചെയ്ത് ശ്വാസം മുട്ടുന്ന കുട്ടികളെ സംബന്ധിച്ച് അന്വേഷിക്കണമെന്ന
ആവശ്യം ശക്തമായിട്ടുണ്ട്. ഇതിന് രാഷ്ട്രീയപാര്‍ട്ടികളുടേയും പ്രാദേശിക ജനപ്രതിനിധികളുടേയും കുടുംബശ്രീ പ്രവര്‍ത്തകരുടേയും ബാലസഭയുടേയും ശ്രദ്ധ ഉണ്ടായേ തീരു.എങ്കിലെ ഇനിയൊരു
സഫിയയും രാഹുലും ഇന്നാട്ടില്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളു.
ആവശ്യം ശക്തമായിട്ടുണ്ട്. ഇതിന് രാഷ്ട്രീയപാര്‍ട്ടികളുടേയും പ്രാദേശിക ജനപ്രതിനിധികളുടേയും കുടുംബശ്രീ പ്രവര്‍ത്തകരുടേയും ബാലസഭയുടേയും ശ്രദ്ധ ഉണ്ടായേ തീരു.എങ്കിലെ ഇനിയൊരു
സഫിയയും രാഹുലും ഇന്നാട്ടില്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളു.
keywords: kasaragod-news-story-fahad-shelvi-safiya
Post a Comment
0 Comments