തിരുവനന്തപുരം (www.evisionnews.in): ഇന്ത്യയില്‍ ജനിച്ച എല്ലാവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും അതിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ ഓശാരം വേണ്ടെന്നും കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍. ശിരോവസ്ത്ര വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവിനെതിരെ നിലപാടെടുക്കുന്നവര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കണമെന്ന വി. മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എം.എം. ഹസന്‍.
ഭാരതം മുരളീധരന് സ്ത്രീധനം കിട്ടിയതല്ലെന്നും ഹസന്‍ പറഞ്ഞു. പാലക്കാട് ബി.ജെ.പി വാര്‍ഡ് കണ്‍വെന്‍ഷനിലാണ് വി. മുരളീധരന്‍ കടുത്ത ഭാഷയില്‍ ലീഗിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.
Keywords:Kerala-news-trivandram--hasan-congress-bjp-muraleedharan-indian-statement
Post a Comment
0 Comments