Type Here to Get Search Results !

Bottom Ad

പ്രകൃതിവിരുദ്ധ പീഡനശ്രമം; യുവാവിനെതിരെ കേസ്


വിദ്യാനഗര്‍ (www.evisionnews.in): സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്തുവയസുകാരനെ പ്രകൃതിവിരുദ്ധത്തിന് ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. 

ചെട്ടുംകുഴിയിലെ നിഷാദിനെതിരെയാണ് കേസ്. സ്‌കൂള്‍ വാനില്‍ നിന്നിറങ്ങിയ കുട്ടി ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ സ്‌കൂട്ടറിലെത്തിയ നിഷാദ് വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് സ്‌കൂട്ടറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി പ്രകൃതിവിരുദ്ധത്തിന് ശ്രമിച്ചുവെന്നാണ് പരാതി. യുവാവിനെ പോലീസ് അന്വേഷിച്ചുവരുന്നു.


Keywords; Kasaragod-vidyanagar-police-case-man-sexual-harassment-news-police-action

Post a Comment

0 Comments

Top Post Ad

Below Post Ad