കാഞ്ഞങ്ങാട് (www.evisionnews.in): റീചാര്‍ജ് ചെയ്യാനുള്ള സംവിധാനത്തോട് കൂടിയ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യാത്രകാര്‍ക്ക് ടിക്കറ്റെടുക്കാനുള്ള വെന്‍ഡിങ് മെഷീന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തി.
ഇന്‍ഫര്‍മേഷന്‍ സെന്ററിനോട് ചേര്‍ന്ന് നേരത്തെ എസ്.ടി.ഡി ബൂത്ത് ഉണ്ടായിരുന്ന സ്ഥലത്താണ് വെന്‍ഡിങ് മെഷീന് സ്ഥാപിച്ചിരിക്കുന്നത്. സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിച്ച് ടിക്കറ്റ് ലഭിക്കാനുള്ള സംവിധാനമാണ് വെന്‍ഡിങ് മെഷീനുടെ ലഭ്യമാകുന്നത്. 100 രൂപയാണ് കാര്‍ഡിന്റെ വില. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭിക്കും. 100 രൂപ ഉപ യോഗിച്ച് കഴിഞ്ഞാല്‍ ആവശ്യത്തിനനുസരിച്ച് റീചാര്‍ജ് ചെയ്യാവുന്നതാണ്.
കാര്‍ഡുപയോഗിച്ച് സഞ്ചരിക്കുന്ന സ്ഥലത്തെക്കുള്ള ടി ക്കെ റ്റെടുക്കാം. പാലക്കാട് ഡിവിഷനില്‍ 19 സ്റ്റേഷനുകളിലാണ് ഇപ്പോള്‍ വെന്‍ഡിങ് മെഷീനുള്ളത്. പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, തിരൂര്‍, പാലക്കാട്, കൊയിലാണ്ടി, കുറ്റിപ്പുറം, ഒറ്റപ്പാലം, ഫാറോക്ക്, പരപ്പനങ്ങാടി, പട്ടാമ്പി, നിലമ്പൂര്‍, അങ്ങാടിപ്പുറം സ്റ്റേഷനുകളിലാണ് വെന്‍ഡിങ് മെഷീന് സ്ഥാപിച്ചിട്ടുള്ളത്.
Keywords: Kasaragod-kand-card-railway-news-kuttippuram
Post a Comment
0 Comments