തിരുവനന്തപുരം (www.evisionnews.in): ഓണച്ചന്തകള്‍ തുടങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന് 100 കോടി രൂപ അനുവദിച്ചു. ഓണക്കാലത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനാണിത്. കണ്‍സ്യൂമര്‍ഫെഡിന് 25 കോടി രൂപയും ഹോര്‍ട്ടികോര്‍പ്പിന് ഏഴുകോടി രൂപയും സപ്ലൈകോയ്ക്ക് 68 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഓണത്തിന് സംസ്ഥാനത്തെ സ്‌കൂള്‍ക്കുട്ടികള്‍ക്ക് അഞ്ചുകിലോ അരിവീതം സൗജന്യമായി നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ക്ഷേമപെന്‍ഷനുകളും ഓണത്തിനുമുമ്പ് കൊടുത്തുതീര്‍ക്കും. ഇതിനായി 650 കോടി രൂപ അനുവദിക്കും. 192 കോടി രൂപയാണ് ഇതിന് ഇതുവരെയായി അനുവദിച്ചിട്ടുള്ളത്.
Keywords: Kerala-news-onam-ration-distribution-news-school
Post a Comment
0 Comments