Type Here to Get Search Results !

Bottom Ad

ചകിരി ഫാക്ടറി തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

പെര്‍ള (www.evisionnews.in): ചകിരി ഫാക്ടറി തൊഴിലാളി ലോറിയില്‍ ചകിരി കയറ്റിയ ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. പെര്‍ള കാട്ടുകുക്കെ കണ്ടിഗിരി പിലിങ്കള സ്വദേശി നാരായണ(43)നാണ് മരിച്ചത്. 

കഴിഞ്ഞ ദിവസം ഉച്ചയോടെ ലോറിയില്‍ ചകിരി കയറ്റിയ ശേഷം വിശ്രമിക്കുന്നതിനിടെയാണ് നാരായണ കുഴഞ്ഞുവീണത്. കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ചേര്‍ന്ന് ബോവിക്കാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഭാര്യ: രേവതി. മക്കള്‍: തുളസി, വനിത, മോഹിത്‌രാജ്. സഹോദരങ്ങള്‍: മഹാലിംഗ, സീതാരാമ, ബാബു.



Keywords: Kasaragod-news-perla-lorry-narayanan-hospital-died

Post a Comment

0 Comments

Top Post Ad

Below Post Ad