മംഗളൂരു (www.evisionnews.in): ദക്ഷിണ കര്‍ണാടകയിലെ ബണ്ട്വാള്‍ സ്വദേശിനിയായ ഭര്‍തൃമതി ആസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ പട്ടാപ്പകല്‍ കൊലചെയ്യപ്പെട്ട കേസിന്റെ അന്വേഷണത്തിനായി ആസ്‌ട്രേലിയന്‍ പോലീസ് സംഘം ബണ്ട്വാളിലെത്തും. മാര്‍ച്ച് ഏഴിന് സിഡ്‌നിയില്‍ അജ്ഞാത ഘാതകന്റെ കൊലക്കത്തിക്കിരയായ പ്രഭ അരുണ്‍ കുമാറി (41)ന്റെ ജന്മനാട്ടിലേക്കാണ് പോലീസ് സംഘമെത്തുന്നത്.
ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കവെയാണ് വീട്ടിന് സമീപത്തെ ഒരു പാര്‍ക്കില്‍ വെച്ച് പ്രഭ കുത്തേറ്റു മരിച്ചത്. കൊലക്കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. ഇന്‍സ്‌പെക്ടര്‍ റിച്ചി സിമ്മാണ് അന്വേഷണ സംഘത്തലവന്‍. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം ബണ്ട്വാളിലെത്തുന്നത്. പ്രഭയുടെ ദാരുണമായ അന്ത്യം ആസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജരെ നടുക്കിയ സംഭവമായിരുന്നു.
Keywords: Kasaragod-news-karnataka-news-police-murder-case
Post a Comment
0 Comments