Type Here to Get Search Results !

Bottom Ad

ചെര്‍ക്കള സ്വദേശി വീട്ടിനകത്ത് കുത്തേറ്റ് മരിച്ചു

ചെര്‍ക്കള (www.evisionnews.in): ചെര്‍ക്കള സ്വദേശിയെ വീട്ടിനകത്ത് കുത്തേറ്റ് മരിച്ചു. കെ.കെ പുറം കുന്നിലിലെ ശങ്കരന്റെ മകന്‍ ശ്രീധരന്‍ (49)ആണ് മരിച്ചത്. കുത്താനുപയോഗിച്ചതാണെന്ന് കരുതുന്ന ചിരവ രക്തം പുരണ്ട നിലയില്‍ വീട്ടിനകത്ത് കണ്ടെത്തി. 

വെള്ളിയാഴ്ച വൈകുന്നരം സഹോദരന്റെ മകന്‍ അശോകന്‍ ചെര്‍ക്കള കെ.കെ പുറത്തെ വീട്ടിലെത്തിയപ്പോഴാണ് ശ്രീധരനെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ മങ്ങാട്ട് സ്വദേശിയായ ഇളയച്ഛനെ വിവരമറിയിക്കുകയും കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. എന്നാല്‍ നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിച്ചത്.

ശ്രീധരനും കിടപ്പിലായ അമ്മ ഇമ്പിച്ചിയും മാത്രമാണ് കെകെ പുറത്തെ വീട്ടില്‍ താമസിക്കുന്നത്. അവിവാഹിതനാണ് മരിച്ച ശ്രീധരന്‍. ശശി, രവി, പരേതനായ സഞ്ജീവന്‍ സഹോദരങ്ങളാണ്.



Keywords: Kasaragod-news-cherkala-news-murder-case-police-case

Post a Comment

0 Comments

Top Post Ad

Below Post Ad