കാഞ്ഞങ്ങാട് (www.evisionnews.in): പത്രപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒമ്പതുപ്രതികള്‍ക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
നീലേശ്വരത്ത് നിന്നും പ്ര സിദ്ധീകരിക്കുന്ന സിറ്റി വാര്‍ത്തയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് സേതു ബങ്കളത്തെ തട്ടിക്കൊണ്ടുപോയി നീലേശ്വരം പാല ക്കാട്ട് പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രത്തിനടുത്ത് വെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നീലേശ്വരം പട്ടേനയിലെ രജീഷ് (36), പേരോലിലെ സുരേഷ് എന്ന സുര (36), പേരോല്‍ കളത്തേരയിലെ സുനില്‍ കുമാര്‍ എന്ന സുനി (38), ചിറപ്പുറത്തെ പാലക്കാട്ട് പ്രതീഷ് (34), ചിറപ്പുറത്തെ രമേശന്‍ എന്ന ഒറ്റയാന്‍ രമേശന്‍ (45), പട്ടേനയിലെ ശരത്ത് (30), പുതുക്കൈ ചൂട്ട്വത്തെ പ്രമോദ് (23), ചിറപ്പുറത്തെ സുജീഷ് (28), പട്ടേന പുത്തരിയടുക്കത്തെ ചന്ദ്രന്‍ പുതുക്കുളം (40) എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
നീലേശ്വരം പുതിയപറമ്പത്ത് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടം സംബന്ധിച്ച വാര്‍ത്തയെ തുടര്‍ന്ന് 2014 ജൂണ്‍ മൂന്നിനായിരുന്നു വധശ്രമം നടന്നത്.
Keywords: Kasaragod-kangg-nileshwer-police-case-murder-attempt
Post a Comment
0 Comments