Type Here to Get Search Results !

Bottom Ad

കാണാതായ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി


വിദ്യാനഗര്‍ (www.evisionnews.in): ഞായറാഴ്ച രാവിലെ മുതല്‍ കാണാതായ നായന്മാര്‍മൂല പാണലം സ്വദേശികളായ രണ്ടു വിദ്യാര്‍ത്ഥികളെ തിങ്കളാഴ്ച രാവിലെ കണ്ടെത്തി. പാണലത്തെ അബൂബക്കര്‍ ഖദീജ ദമ്പതികളുടെ മകനും നായന്മാര്‍മൂല ടിഐഎച്ച്എസ് സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥി ശഫീഖി (13)നെയും ഇതേ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിയായ മുഫീദി (14)നെയുമാണ് കാണാതായത്.

ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് ബാഗുമെടുത്ത് ഇറങ്ങിയ ഇവര്‍ ട്രെയിനില്‍ മംഗലാപുരത്തെത്തി അവിടെ കറങ്ങി നടന്ന ശേഷം വൈകിട്ടോടെ വിദ്യാനഗര്‍ ഗവ. കോളജിന് എതിര്‍വശമുള്ള സ്വകാര്യ ആശുപത്രിയില്‍ തങ്ങുകയുമായിരുന്നു. ബന്ധുക്കള്‍ ആശുപത്രിയിലുണ്ടെന്നും അതു കൊണ്ടാണ് ഇവിടെ ഇരിക്കുന്നതെന്നുമാണ് കുട്ടികള്‍ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. രാത്രി ഇവിടെ കഴിച്ചു കൂട്ടിയ ഇരുവരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ ചെങ്കള സ്വദേശിയാണ് കുട്ടികളെ കൂടുതല്‍ ചോദ്യം ചെയ്ത് വിവരങ്ങള്‍ പുറത്തെടുത്ത് വീട്ടുകാരെ അറിയിച്ചത്. വീട്ടുകാരെത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.

Keywords; Kasaragod-news-missing-police

Post a Comment

0 Comments

Top Post Ad

Below Post Ad