അഡൂര്‍ (www.evisionnews.in): പള്ളത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ കുമ്പള പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ ഇനിയും കണ്ടെത്താനായില്ല. സംഭവം നടന്ന സ്ഥലത്ത് ബൈക്ക് കണ്ടെത്തുന്നതിന് ജെസിബി ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്.
നീന്തല്‍ വിദഗ്ധനായ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ എം.ടി.പി സൈഫുദ്ദീനും മുങ്ങല്‍ വിദഗ്ധരും ഞായറാഴ്ച രാവിലെ മുതല്‍ രാത്രി 10 മണിവരെ തിരച്ചില്‍ നടത്തിയിരുന്നു. അത്തനാടി പാലംവരെയാണ് ഞായറാഴ്ച ഫയര്‍ ഫോഴ്‌സിന്റെ ബോട്ടില്‍ തിരച്ചില്‍ നടത്തിയത്. നൂറ് കിലോമീറ്റര്‍ വേഗത്തിലാണ് വെള്ളം കുത്തിയൊലിക്കുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. അതിനാല്‍ തന്നെ സാഹസികമായാണ് രക്ഷാപ്രവര്‍ത്തകര്‍ പുഴയില്‍ ഇറങ്ങുന്നത്.
തിങ്കളാഴ്ച രാവിലെ മുതല്‍ വീണ്ടും കുറ്റിക്കോല്‍ യൂണിറ്റിലെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നുണ്ട്. അപകടം നടന്ന പള്ളത്തൂര്‍ പാലത്തില്‍ നിന്നും നൂറ് മീറ്റര്‍ ദൂരംവരെ അടിത്തട്ടില്‍ നോക്കിയിട്ടും ബൈക്ക് കണ്ടെത്താനായില്ല. ബൈക്ക് അടക്കം ദുരെ ഒലിച്ചുപോകാനുള്ള സാധ്യതയാണ് കാണുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. നേവിയുടെ സഹായം തേടിയതായി വിവരം ലഭിച്ചിട്ടുണ്ട്.
പള്ളത്തൂര്‍ പാലത്തിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുമ്പള പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ നാരായമ നായക് ശനിയാഴ്ച വൈകുന്നേരത്തേടെയാണ് അഡൂര്‍ കൊട്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത്.
Keywords: Kasaragd-missing-asi-kumbla-news-pallathur-k
Post a Comment
0 Comments