കുമ്പള (www.evisionnews.in): രണ്ടുദിവസമായി പെയ്ത കനത്തമഴയില്‍ ഷിറിയ പുഴ കരകവിഞ്ഞു. കനത്ത വെള്ളത്തെത്തുടര്ന്ന് പ്രദേശത്തെ 45 കുടുംങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അഗ്നിരക്ഷാസേനയുടെ റബ്ബര്ബോട്ടുകളുപയോഗിച്ച് ആളുകളെ മാറ്റിയത്. ബംബ്രാണ അണക്കെട്ടുമുതല്‍ ഉളുവാര്വരെയുള്ള പ്രദേശങ്ങളാണ് വെള്ളത്തിലായത്. ബംബ്രാണ, ഉളുവാര്‍, ഇച്ചിലംകോട്, കളായി എന്നീഭാഗങ്ങളിലാണ് വെള്ളപ്പൊക്കമുണ്ടായത്. തൊട്ടടുത്ത ബംബ്രാണ ഗവ. യു.പി. സ്കൂളിലേയ്ക്കും കുറേപ്പേരെ ബന്ധുവീടുകളിലേയ്ക്കുമാണ് മാറ്റിയത്.
Keywords: Kasaragod-news-shiriya-rever-recover-mattipparppichu
Post a Comment
0 Comments