മംഗളൂരു (www.evisionnews.in): ഇടക്കാലത്ത് ശമിച്ചെന്നു കരുതിയ അധോലോക കുടിപ്പക നഗരത്തില്‍ വീണ്ടും തലപൊക്കി. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് നഗരത്തിലെ അളക്കെ എന്ന സ്ഥലത്ത് രണ്ടംഗ ഗുണ്ടാസംഘം എതിര്‍ ചേരിയില്‍പ്പെട്ട രണ്ടു യുവാക്കളെ വെട്ടി വീഴ്ത്തി കാറില്‍ കടന്നത്.
ഇന്ദ്രജിത്ത്, ലതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ദേഹമാസകലം വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇവരെ പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മാരുതി 800 കാറിലെത്തിയ ഗുണ്ടകള്‍ ഇന്ദ്രജിത്തിനെയും ലതീഷിനെയും വടിവാളുകള്‍ കൊണ്ടാണ് വെട്ടിവീഴ്ത്തിയത്. ആക്രമണത്തിന് ശേഷം കാറില്‍ രക്ഷപ്പെടുന്നതിനിടയില്‍ മന്നഗുഡ്ഡെയില്‍ വെച്ച് കാറില്‍ യന്ത്രത്തകരാറുണ്ടായതിനെ തുടര്‍ന്ന് കാറുപേക്ഷിക്കുകയും തത്സമയം ഇതുവഴി വരികയായിരുന്ന ബൈക്ക് യാത്രികനെ തള്ളിയിട്ട് ഇതേ ബൈക്കില്‍ ഗുണ്ടകള്‍ രക്ഷപ്പെട്ടു.
ഗുണ്ടകളില്‍ ഒരാള്‍ കോടിക്കാലിലെ രവി ചന്ദ്രനെന്ന വിക്കി പൂജാരിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വെട്ടേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലതീഷ് നിരവധി കേസുകളില്‍ പ്രതിയാണ്. ഇരുവരെയും വെട്ടിവീഴ്ത്താന്‍ ഉപയോഗിച്ച വടിവാളുകള്‍ ഉപേക്ഷിക്കപ്പെട്ട മാരുതി കാറില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
Keywords: Karnataka-news-latest-manglore-gunda-attack-bike-blood-kudippaka
Post a Comment
0 Comments