കാസര്‍കോട് (www.evisionnews.in); കോളിളക്കം സൃഷ്ടിച്ച കാസര്‍കോട് കോട്ട വിവാദത്തില്‍ ഇടപെട്ട് പ്രക്ഷോഭത്തിനിറങ്ങിയ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ കടുത്ത വീഴ്ച പറ്റിയതായി സിപിഎം ജില്ലാ സെക്രട്ടറി കെപി സതീഷ് ചന്ദ്രന്‍. കോട്ട വിവാദത്തില്‍ കുടുങ്ങിയ മുന്‍ നഗരസഭാ ചെയര്‍മാനും കാസര്‍കോട് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടുമായ എസ്.ജെ പ്രസാദിനോടാണ് സതീഷ് ചന്ദ്രന്‍ പാര്‍ട്ടിക്കുണ്ടായ വീഴ്ച ഏറ്റുപറഞ്ഞത്.
കോട്ടവിവാദം ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ കൊടുമ്പിരികൊള്ളുന്നതിനിടയിലാണ് സതീഷ് ചന്ദ്രനും ജില്ലാ നേതൃത്വത്തിലെ ചിലരും പ്രസാദിന്റെ പുലിക്കുന്നിലെ വീട്ടിലെത്തി കുറ്റസമ്മതം നടത്തിയത്. മുന്‍ എംഎല്‍എ സി.എച്ച് കുഞ്ഞമ്പു, അഡ്വ. എ.ജി നായര്‍, മഹിളാ നേതാവ് എം സുമതി എന്നിവരും സതീഷ് ചന്ദ്രനോടൊപ്പമുണ്ടായിരുന്നു(www.evisionnews.in).
കോട്ടയ്ക്കു സമീപമുള്ള ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്നും വാങ്ങിയവരുടെ കൂട്ടത്തില്‍ താനുണ്ടെന്ന് അറിഞ്ഞിട്ടും ഇതു സംബന്ധിച്ച നിജസ്ഥിതി എന്താണെന്ന് ആരായാതെ പ്രതിഷേധ മാര്‍ച്ച് നടത്തിയത് ഒരു പാര്‍ട്ടി അംഗം കൂടിയായ തന്നോട് ചെയ്ത കൊലച്ചതിയാണെന്ന് പ്രസാദ് സതീഷ് ചന്ദ്രനടക്കമുള്ള നേതാക്കളോട് തുറന്നടിച്ചു. കോട്ടവിവാദം അനാവശ്യമായി കെട്ടിപ്പൊക്കിയതാണെന്നും മാധ്യമങ്ങളാകെ സിപിഎം നേതാവെന്നത് മൂലം തന്നെ വ്യക്തിപരമായി അവഹേളിച്ച് പൊതുസമൂഹത്തില്‍ തനിക്കുള്ള പ്രതിഛായ തകര്‍ക്കുകയാണ് ചെയ്തതെന്നും പ്രസാദ് വിശദീകരിച്ചതായാണ് സൂചന.
അതിനിടെ കോട്ട കൈയ്യേറിയെന്നാരോപിച്ച് വിജിലന്‍സിനെ സമീപിച്ച സിപിഎം കാസര്‍കോട് ഏരിയാ സെക്രട്ടറി മുഹമ്മദ് ഹനീഫയുടെ നടപടിയില്‍ ദുരൂഹത പടര്‍ന്നു. പാര്‍ട്ടി കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനിക്കാതെ ചില നേതാക്കളുടെ ആവശ്യപ്രകാരമാണ് ഹനീഫ വിജിലന്‍സിനെ സമീപിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പുതിയ വിവരം(www.evisionnews.in). ഹനീഫയ്ക്ക പുറമെ ഒരു ഡിവൈഎഫ്‌ഐ നേതാവും വിജിലന്‍സിനെ സമീപ്പിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ നേതാവിന്റെ നീക്കങ്ങളും പാര്‍ട്ടി തീരുമാനപ്രകാരമല്ല. ഹനീഫയുടെയും ഡിവൈഎഫ്‌ഐ നേതാവിന്റെയും പരാതികള്‍ പാര്‍ട്ടി തീരുമാനപ്രകാരമല്ലെന്ന് ഉറപ്പിക്കുന്ന ചില ജില്ലാ -ഏരിയാ നേതാക്കളുമുണ്ട്്. ഏതായാലും വരും ദിവസങ്ങളില്‍ ചേരുന്ന ബ്രാഞ്ചുതലം മുതല്‍ ജില്ലാ കമ്മിറ്റിവരെ കോട്ടവിവാദത്തില്‍ ചൂടേറിയ ചര്‍ച്ച നടക്കുമെന്നാണ് സൂചന. കോട്ടവിവാദത്തിന് പിന്നാലെ ചേര്‍ന്ന എസ്‌ജെ പ്രസാദ് ഉള്‍ക്കൊള്ളുന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റി അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords; Kasaragod-news-kotta-vivadam-news-vigilance-statement-of-kp satheeshchandran
Post a Comment
0 Comments