Type Here to Get Search Results !

Bottom Ad

ഋഷിരാജ് സിംഗ് വീണ്ടും വെട്ടില്‍: സദ്യയുണ്ടത് വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍


തൃശൂര്‍ (www.evisionnews.in): കേരളാ പോലീസിലെ വിവാദ രാജന്‍ എഡിജിപി ഋഷിരാജ് സിംഗ് വധശ്രമക്കേസ് പ്രതിയുടെ വീട്ടില്‍ ആതിഥ്യം സ്വീകരിച്ചെന്ന ആരോപണവുമായി സിപിഎം തൃശൂര്‍ ജില്ലാ നേതൃത്വം. 

കാര്‍ഗില്‍ വിജയ് ദിവസമായ ഞായറാഴ്ച തൃശൂര്‍ കണ്ടാണശേരിയിലുള്ള മുന്‍ സൈനികര്‍ ഉള്‍പെടെയുള്ളവരുടെ സംഘടനയായ ദേശസ്‌നേഹിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഋഷിരാജ് എത്തിയിരുന്നു. പരിപാടിക്കു ശേഷം സിപിഎം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ തൃശൂര്‍ കണ്ടാണശേരിയിലുളള വീട്ടിലാണ് ഋഷിരാജ് സിങ് പോയിരുന്നുവെന്നും അവരുടെ ആതിഥ്യം സ്വീകരിച്ചിരുന്നുവെന്നുമാണ് സിപിഎം ആരോപിക്കുന്നത്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പോലീസിലെ ഒരു വിഭാഗവും ഋഷിരാജ് സിംഗിനെ മൂലക്കിരുത്താന്‍ ശ്രമിക്കുമ്പോള്‍ ബിജെപിയുടെ സംരക്ഷണം തേടിയാണ് ഋഷിരാജ് സിംഗിന്റെ ഈ നടപടിയെന്ന് സിപിഎം ആരോപിച്ചു.

പരിപാടിക്കു ശേഷം സംഘാടകരില്‍ ഒരാളായ ബിജീഷിന്റെ ക്ഷണം സ്വകീരിച്ച് ഋഷിരാജ് സിങ്ങും മറ്റു വിശിഷ്ടാതിഥികളും വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്നു. എന്നാല്‍ 2011ല്‍ കണ്ടാണശേരിയിലെ രണ്ടു സിപിഎം ലോക്കല്‍ കമ്മിറ്റിയംഗങ്ങളെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ബിജീഷ്.


Keywords: Kerala-state-news-kargil-murder-attempt-com
Tags

Post a Comment

0 Comments

Top Post Ad

Below Post Ad