Type Here to Get Search Results !

Bottom Ad

സ്വര്‍ണവില അഞ്ചുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്: ജ്വല്ലറികളില്‍ തിരക്കേറി

മുംബൈ/ ദുബൈ (www.evisionnews.in): സ്വര്‍ണവില അഞ്ചുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയതോടെ ജ്വല്ലറികളില്‍ തിരക്കേറി. മുംബൈയില്‍ ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 2400 രൂപയാണ്. കൊച്ചിയില്‍ പവന് 19,200 രൂപയാണ്. കഴിഞ്ഞ വാരാന്ത്യത്തില്‍ ഇത് 19,520 രൂപയും കഴിഞ്ഞ വര്‍ഷം 21,160 രൂപയുമായിരുന്നു. ദുബായില്‍ 22 കാരറ്റിന്റെ വില ഗ്രാമിന് 127.20 ദിര്‍ഹമായി കുറഞ്ഞു (ഏകദേശം 2205 രൂപ).

സംസ്ഥാനത്ത് സ്വര്‍ണത്തിന് പവന് 240 രൂപ ഇടിഞ്ഞ് വില 19,200 രൂപയായി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സ്വര്‍ണവില പവന് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. 2013 ജൂണ്‍ 28ന് 19,200 രൂപയിലേക്ക് കൂപ്പുകുത്തിയ പവന്‍ വില ഇന്നലെയാണ് വീണ്ടും ആ റേഞ്ചിലേക്ക് ഇടിഞ്ഞത്. ഗ്രാമിന് ഇന്നലെ 30 രൂപ കുറഞ്ഞ് വില 2,410 രൂപയിലെത്തി. ആഭരണ പ്രേമികള്‍ക്ക് ഇനിയും ആശ്വസിക്കാം. സ്വര്‍ണവില കൂടുതല്‍ ഇടിയുമെന്നാണ് വിലയിരുത്തലുകള്‍.

ഡോളര്‍ ശക്തമായതിനു പുറമെ കരുതല്‍ സ്വര്‍ണ ശേഖരത്തെക്കുറിച്ചുള്ള ചൈനയുടെ വെളിപ്പെടുത്തലും ഏഷ്യന്‍ വിപണിയില്‍ വിലയിടിവിനു കാരണമായെന്നു സ്‌കൈ ജ്വല്ലറി ജനറല്‍ മാനേജര്‍ സിറിയക് വര്‍ഗീസ് പറഞ്ഞു. ആറു വര്‍ഷത്തിനിടെ ആദ്യമായാണു കരുതല്‍ ശേഖരം സംബന്ധിച്ച വിവരം ചൈന പുറത്തുവിട്ടത്. 1054 ടണ്ണില്‍നിന്ന് 1658 ടണ്‍ ആയാണു വര്‍ധന. ആറു വര്‍ഷത്തിനിടെ 60%. 

എന്നാല്‍ ചൈനയുടെ സാമ്പത്തിക ശക്തിക്ക് ആനുപാതികമായി ഇതിലും വലിയ ശേഖരമുണ്ടാകുമെന്നായിരുന്നു വിപണി പ്രതീക്ഷ. 8000 ടണ്‍ ആണു യുഎസിന്റെ കരുതല്‍ സ്വര്‍ണശേഖരം. അതിന്റെ പകുതിയെങ്കിലും ശേഖരമുണ്ടാകുമെന്നു കരുതിയ ചൈനയുടെ കൈവശം യഥാര്‍ഥത്തില്‍ അതിന്റെ അഞ്ചിലൊന്നേ ഉള്ളൂവെന്ന വാര്‍ത്ത പുറത്തുവന്നതു നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറച്ചു. ഒരു വര്‍ഷം 300 ടണ്‍ സ്വര്‍ണം ഖനനം ചെയ്യുന്ന രാജ്യമാണു ചൈന. ഇതിലൊരു പങ്കും ചൈന സ്വന്തം കൈവശം സൂക്ഷിക്കുകയാണെന്ന ധാരണയും അതോടെ തകര്‍ന്നു. ചൈനയിലെ ഷാങ്ഹായ് ഗോള്‍ഡ് എക്‌സ്‌ചേഞ്ചില്‍ വന്‍ തോതില്‍ സ്വര്‍ണ വില്‍പന നടക്കുകയും ചെയ്തതോടെ വിലയിടിവിന്റെ തോത് കൂടി.



Keywords;National-news-gold-rate-in-munbai-dubai-kerala




Post a Comment

0 Comments

Top Post Ad

Below Post Ad