പെരിയ (www.evisionnews.in): കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥി ഫഹദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണോത്തെ വി.വി.വിജയകുമാറിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യന്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12വരെയാണ് വിജയകുമാറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. കേസന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്‍ രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Keywords: Kasaragod-news-fahad-murder-man--n-police-custody
Post a Comment
0 Comments