തിരുവനന്തപുരം (www.evisionnews.in): കൊല്ലപ്പെട്ട മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി പുല്ലൂര്‍ -പെരിയ പഞ്ചായത്തില്‍ കല്ല്യോട്ടെ മുഹമ്മദ് ഫഹദിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സാമ്പത്തികമായി പരിതസ്ഥിതിയിലായിരുന്ന ഫഹദിന്റെ കുടുംബത്തിന് അടിയന്തിരമായി ധനസഹായം നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വിവിധ കക്ഷികളും ഈ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ധനസഹായം അനുവദിച്ച് കൊണ്ട് പ്രഖ്യാപനമുണ്ടായത്.
Keywords: Kasaragod-fahad-muder-case-help-relief-from-kerala-govt
Post a Comment
0 Comments