Type Here to Get Search Results !

Bottom Ad

വ്യാജ 'പ്രേമ'ത്തിനെതിരെ മമ്മുട്ടിയും രംഗത്ത്

തിരുവനന്തപുരം (www.evisionnews.in) : നിവിന്‍പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയുടെ വ്യാജ ക്‌ളിപ്പിംഗുകള്‍ ചോര്‍ന്ന സംഭവത്തില്‍ സംവിധായകനെയും ചിത്രത്തിന്റെ മുഴുവന്‍ ടീമിനേയും പിന്തുണച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടിയും രംഗത്ത്. തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി പിന്തുണ പ്രഖ്യാപിച്ചത്. 

സിനിമകളുടെ വ്യാജ സി.ഡികളും ക്‌ളിപ്പിംഗുകളും നിര്‍മിക്കുന്നത് തടയണം. ആശയങ്ങള്‍ മോഷ്ടിക്കരുത്. ഒരുപാടു പേരുടെ പ്രയത്‌നമാണ് സിനിമ എന്നു പറയുന്നത്. ഓരോ സിനിമയ്ക്കും അതിന്റേതായ പ്രാധാന്യം നല്‍കണം. വ്യാജനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ട്. അല്‍ഫോണ്‍സ് പുത്രനും നിവിനും അടക്കമുള്ള സിനിമയുടെ എല്ലാ അംഗങ്ങള്‍ക്കും നല്ലത് നേരുന്നു ഇതായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. 



Keywords: Kerala-news-alfonce-cinema-mammootty-nivinpolly-facebook-post

Post a Comment

0 Comments

Top Post Ad

Below Post Ad