Type Here to Get Search Results !

Bottom Ad

കെട്ടിട നിര്‍മ്മാണ ജോലിക്കിടെ വീണ യുവാവ് മരിച്ചു

ബദിയടുക്ക (www.evisionnews.in): നിര്‍മ്മാണ ജോലിക്കിടയില്‍ കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നീര്‍ച്ചാല്‍ ഏണിയാര്‍പ്പിലെ സുബ്രഹ്മണ്യ(22)യാണ് മരിച്ചത്. 13ന് വൈകീട്ട് 4.30ഓടെ നീര്‍ച്ചാലില്‍ വീടിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെ തറയിലേക്ക് വീഴുകയായിരുന്നു. തലക്കും കഴുത്തിനും സാരമായി പരിക്കേറ്റ സുബ്രഹ്മണ്യയെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. 

വ്യാഴാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് മരിച്ചത്. മംഗലാപുരത്തെ കോളജില്‍ എം.കോം വിദ്യാര്‍ത്ഥിയായിരുന്നു സുബ്രഹ്മണ്യ. അവധി ദിവസങ്ങളില്‍ കോണ്‍ക്രീറ്റ് ജോലി ചെയ്തുവരികയായിരുന്നു. 13ന് അവധിയായതിനാല്‍ കോണ്‍ക്രീറ്റ് പണിയില്‍ ഏര്‍പ്പെട്ടതായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. 

ഇതേ ദിവസം വൈകിട്ട് അഞ്ച് മണിക്ക് സുബ്രഹ്മണ്യയുടെ പിതാവ് മഹാലിംഗേശ്വര ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് പുതിയ ബസ് സ്റ്റാന്റിന് സമീപം യുവതി മരിച്ചിരുന്നു. മകന്‍ കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ വിവരം ആരോ മഹാലിംഗേശ്വരയെ അറിയിച്ചിരുന്നുവത്രെ. ഇതേ തുടര്‍ന്ന് മഹാലിംഗേശ്വര അസ്വസ്ഥനായിരുന്നുവെന്നും ഇതാണ് അപകട കാരണമെന്നും സംശയിച്ചിരുന്നു. ത്രിവേണിയാണ് സുബ്രഹ്മണ്യയുടെ മാതാവ്. സഹോദരങ്ങള്‍: സന്ദീപ്, പ്രദീപ്, സുജാത.


Keywords; Kasaragod-badiyadukka-news-died-man-injured-

Post a Comment

0 Comments

Top Post Ad

Below Post Ad