കാസര്‍കോട് (www.evisionnews.in): മൊബൈല്‍ ഫോണിന്റെ നിറം ഇളകിയത് സംബന്ധിച്ച പരാതിയില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി. മൊബൈലിന്റെ വില, കോടതിച്ചെലവായി 2000 രൂപ, നഷ്ടപരിഹാരമായി 3000 രൂപ ഉള്‍പ്പെടെ 13,000 രൂപ നല്‍കാനാണ് പി. രമാദേവി അധ്യക്ഷയും കെ.ജി.ബീന, ഷീബ എം.സാമുവല്‍ എന്നിവര്‍ അംഗങ്ങളുമായ കോടതി വിധിച്ചത്.
കഴിഞ്ഞ ഒക്ടോബറിലാണ് കാസര്‍കോട് ഫയര്‍സ്റ്റേഷനിലെ ഡ്രൈവര്‍ പരപ്പ കനകപ്പള്ളിയിലെ ഇ.വി.പ്രസീത് പരപ്പയിലെ കടയില്‍ നിന്ന് മൊബൈല്‍ വാങ്ങിയത്. മൂന്ന് മാസത്തിനുള്ളില്‍ മൊബൈല്‍ കവറിന്റെ നിറം ഇളകിതുടങ്ങി. തുടര്‍ന്ന് കടയുടമയോട് പരാതിപ്പെട്ടപ്പോള്‍ സര്‍വീസ് സെന്ററുമായി ബന്ധപ്പെടണമെന്ന് പറഞ്ഞു. മൊബൈല്‍ വാങ്ങുന്ന സമയത്ത് ഒരുവര്‍ഷത്തെ വാറന്റി പറഞ്ഞിരുന്നുവെങ്കിലും മൊബൈല്‍ കവറിന് സംഭവിച്ച കേടുപാടുകള്‍ തീര്‍ത്തുതരാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രസീത് കോടതിയെ സമീപിച്ചത്.
Keywords: Kasaragod-news-mobile-phone-sheeba-news-court-warranty-praseeth
Post a Comment
0 Comments