കാസര്‍കോട്: (www.evisionnews.in) കമ്പനി സര്‍വ്വീസ് സെന്ററില്‍ വെച്ച് കാര്‍ കത്തി നശിച്ച സംഭവത്തില്‍ ഉടമക്ക് നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു.
2011 നവംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം. ആരിക്കാടിയിലെ സത്താറിന്റെ ഷവര്‍ലെ ബീറ്റ് കാറാണ് നായന്മാര്‍മൂലയിലെ കമ്പനി സര്‍വ്വീസ് സെന്ററില്‍ വെച്ച് കത്തി നശിച്ചത്. 2010ല്‍ 4,33,582 രൂപക്ക് വാങ്ങിയ കാറിന്റെ വിലയും 2011 മുതല്‍ 15 ശതമാനം പരിശയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 5000 രൂപയും നല്‍കാനാണ് കോടതി വിധി.
Keywords:Kasaragod-news-company-case-police-centre-court-order
Post a Comment
0 Comments