കാസര്‍കോട് (www.evisionnews.in): പുരാതന സ്മാരകമായ കാസര്‍കോട് കോട്ട ഇടപാടുമായി ബന്ധപ്പെട്ട് റവന്യു കമ്മീഷണര്‍ ടി.ഒ.സൂരജ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. പരിശോധന നടത്തിയ കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി. കെ.വി.രഘുരാമന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ അനുമതി നല്‍കുകയായിരുന്നു.
കോട്ട ഉള്‍പ്പെട്ട സ്ഥലത്തിന്റെ അവകാശികളാണെന്നവകാശപ്പെട്ട് രേഖകളുണ്ടാക്കി വില്‍പനനടത്തിയ അശ്വിന്‍ ചന്ദവര്‍ക്കാര്‍, ആനന്ദറാവു, ലളിത ചന്ദവര്‍ക്കാര്‍, ദേവീദാര്‍ സഞ്ജീവ് ചന്ദവര്‍ക്കാര്‍, രാജാറാം റാവു, ജെ.അനൂപ, മഞ്ജുള എന്നിവര്‍ക്കും സ്ഥലം വാങ്ങിയ മുന്‍ നഗരസഭാ ചെയര്‍മാന്‍ എസ്.ജെ.പ്രസാദ്, സജി സെബാസ്റ്റ്യന്‍, കൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായര്‍ എന്നിവര്‍ക്കും നിയമവിരുദ്ധമായ വില്‍പ്പനയ്ക്ക് രജിസ്‌ട്രേഷന്‍ ചെയ്തുകൊടുത്ത കാസര്‍കോട് സബ് രജിസ്ട്രാര്‍ റോബിന്‍ ഡിസില്‍വ, നിയമവിരുദ്ധമായി നികുതി വാങ്ങാന്‍ ഉത്തരവിട്ട തഹസില്‍ദാര്‍ ചെനിയപ്പ, നികുതി വാങ്ങാമെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ശിവകുമാര്‍ എന്നിവരെയാണ് വിജിലന്‍സ് പ്രതി പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്.
Keywords: Kasaragod-kotta-news-case-reg-against-15person
Post a Comment
0 Comments