ബോവിക്കാനം (www.evisionnews.in): ഡീസല്‍ അടിച്ച വകയില്‍ ലക്ഷങ്ങളുടെ ബാധ്യത ഉണ്ടായതോടെ ഡീസല്‍ അടിക്കാന്‍ പണമില്ലാതെ ബഡ്‌സ് സ്‌കൂളിന്റെ ബസ് രണ്ടു ദിവസമായി ഷെഡില്‍. ഇതോടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ മുപ്പതോളം കുട്ടികളുടെ പഠനമാണ് മുടങ്ങിയത്. മുളിയാര്‍ തണല്‍ ബഡ്‌സ് സ്‌കൂളിന്റെ ബസാണ് ഡീസല്‍ ഇല്ലാത്തതിനാല്‍ രണ്ടു ദിവസമായി സ്‌കൂളിനുമുന്‍പില്‍ കയറ്റി വച്ചിരിക്കുന്നത്.
നെല്ലിക്കട്ടയിലെ ഒരു സ്വകാര്യ പെട്രോള്‍ പമ്പില്‍ നിന്നാണു ബസില്‍ ഇന്ധനം നിറയ്ക്കുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഡീസല്‍ നിറച്ച വകയില്‍ ഒരു ലക്ഷത്തോളം രൂപ പമ്പില്‍ കൊടുക്കാനുണ്ട്. മാര്‍ച്ച് മാസം മുതലുള്ള നിശ്ചിത തുക കുടിശ്ശികയായും നല്‍കാനുണ്ട്. അതേസമയം കുടിശ്ശിക നല്‍കാതെ ഇനി ഡീസല്‍ തരാനാകില്ലെന്നാണ് പെട്രോള്‍ പമ്പുടമ വ്യക്തമായത്.
സ്‌കൂള്‍ ജീവനക്കാര്‍ സ്വന്തം കാശുമുടക്കി ഡീസല്‍ നിറച്ചാണ് രണ്ടു ദിവസം ബസ് ഓടിച്ചത്. പ്രശ്‌നം എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയുടെ ചുമതലയുള്ള ഐസിഡിഎസ് സൂപ്പര്‍ വൈസറുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. ബഡ്‌സ് സ്‌കൂള്‍ ബസിന് ഇന്ധനം നിറയ്ക്കുന്നതിനായി വാര്‍ഷിക പദ്ധതിയില്‍ പഞ്ചായത്തു തുക വകയിരുത്തിയിട്ടുണ്ട്. ബില്‍ പരിശോധിച്ച ശേഷം പഞ്ചായത്തില്‍ നിന്ന് അലോട്‌മെന്റ് വാങ്ങി പണം പിന്‍വലിച്ചു നല്‍കേണ്ടതു നിര്‍വഹണ ഉദ്യോഗസ്ഥയായ ഐസിഡിഎസ് സൂപ്പര്‍വൈസറുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇതിലുണ്ടായ വീഴ്ചയാണ് നിലവിലെ പ്രശ്‌നത്തിനു കാരണമെന്നാണ് ആരോപണം.
Keywords; Kasaragod-news-bovikkanam-diesel-school-bus
Post a Comment
0 Comments