ആദൂര്‍ (www.evisionnews.in): മധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് പണമാവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ കൂടുതല്‍ പേര്‍ വലയിലായേക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാലംഗ സംഘത്തെ ചുറ്റിപ്പറ്റി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ഭൂമിയുടെ പട്ടയം വ്യാജമാണെന്നും പരാതി നല്‍കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിച്ച കേസില്‍ ജനകീയ നീതി പ്രവര്‍ത്തകനും തെരുവത്ത് സ്വദേശിയുമായ അബ്ദുല്‍ റഹ്മാന്‍ (35)ണ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഉമ്മയുടെ പേരിലുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്നും പരാതി നല്‍കാതിരിക്കാന്‍ പണം ആവശ്യപ്പെട്ട് നിരവധി തവണ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് ബാവിക്കരയിലെ മുഹമ്മദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
നാട്ടില്‍ നടക്കുന്ന അഴിമതിക്കള്‍ക്കെതിരെ പ്രസ്താവനകളിറക്കി പത്രങ്ങള്‍ക്ക് നല്‍കുകയും സാമൂഹ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് ബ്ലാക് മൈലിലൂടെ പലരില്‍ നിന്നും പണം തട്ടുകയും ചെയ്യുന്നുവെന്നും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. കാസര്‍കോട്ടെ ഏതാനും കരാറുകാര്‍ക്കെതിരേയും അബ്ദുല്‍റഹ്മാന്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നത്രെ. എന്നാല്‍ പല പരാതികളും അടിസ്ഥാനരഹിതമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. നേരത്തെ നഗരത്തിലെ ഫല്‍റ്റില്‍ യുവതിക്കൊപ്പം നിര്‍ത്തി നഗ്‌ന ചിത്രമെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ പ്രതിയായിരുന്നു അബ്ദുല്‍ റഹ്മാന്‍.
Keywords: Kasaragod-news-arrest-more-people-abdul-rahman-theruvath
Post a Comment
0 Comments