കുമ്പള (www.evisionnews.in): ബൈക്കിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കഞ്ചിക്കട്ടയിലെ ശ്രീജിത്തിന്റെ മകളും കുമ്പള സെന്റ് മോണിക്ക സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ശ്രീജിനി (10)ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ ബൈക്കിടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന സീതാംഗോളിയിലെ സഫ്‌വാനും(26) പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords; Kasaragod-news-seethangoi-news-hospital-injured-bike-accident
Post a Comment
0 Comments