Type Here to Get Search Results !

Bottom Ad

ബൈക്കില്‍ സഞ്ചരിക്കവെ വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.in): ബൈക്കില്‍ സഞ്ചരിക്കവെ വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു. മാനടുക്കത്തെ കരിച്ചേരി കുമാരന്‍ നായരുടെ മകന്‍ കെ.പി രാജനാ(48)ണ് മരിച്ചത്. രാജനൊപ്പം ബെക്കില്‍ സഞ്ചരിക്കുകയായിരുന്ന നൗഷാദി(28)നെ പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 പെരിയയില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് രാജന്‍ തലകറക്കത്തെ തുടര്‍ന്ന് പുല്ലൂരിനടുത്ത് വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് രാജനും നൗഷാദും തെറിച്ച് വീഴുകയായിരുന്നു. അതു വഴി വരികയായിരുന്ന വാഹനത്തില്‍ ഇരുവരെയും മാവുങ്കാലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാജന്‍ മരിക്കുകയായിരുന്നു. അമ്മ: നാരായണിയമ്മ. ഭാര്യ: സുനന്ദ. മകള്‍: ശിവന്യ. സഹോദരങ്ങള്‍: രത്‌നാകരന്‍, രാമകൃഷ്ണന്‍, രാധ, ഗംഗ, സുമതി, നിഷ.



Keywords; Kasaragod-news-kand-manglore-died

Post a Comment

0 Comments

Top Post Ad

Below Post Ad