കാസര്‍കോട് (www.evsionnews.in): കടയിലെ ജീവനക്കാരിയെ താമസസ്ഥലത്ത് വാനില്‍ കൊണ്ടുവിട്ടതിന് കടയുടമയെ മര്‍ദ്ദിച്ചതായി പരാതി. മുട്ടത്തൊടി പന്നിപ്പാറയിലെ പി.എ. മുഹമ്മദ് റഫീഖിനാണ് (30) മര്‍ദ്ദനമേറ്റത്.
റഫീഖിന്റെ ഉടമസ്ഥതയിലുള്ള മാര്‍ജിന്‍ ഫ്രീ കടയിലെ ജീവനക്കാരിയായ യുവതിയെ പാറക്കട്ടയിലെ ജില്ലാ പഞ്ചായത്ത് വനിതാ ഹോസ്റ്റലില്‍ കൊണ്ടുവിടുന്നതിനിടെയാണ് യുവതിയുടെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ അക്രമമെന്ന് പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ഗോവിന്ദ നായക് ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
അതേസമയം ഭാര്യയെ വാനില്‍ കൊണ്ടുപോകുന്നതിനെ ചോദ്യംചെയ്ത വിരോധത്തില്‍ അക്രമിച്ചതായും ശരീരമാസകലം ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തതായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ഗോവിന്ദ നായക് പോലീസില്‍ പരാതി നല്‍കി. സംഭവത്തില് വിശദമായ അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod-attack-rafeeq-murder-police-hospital
Post a Comment
0 Comments