മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം തൂമിനാട് ദേശീയപാതയില്‍ കഴിഞ്ഞ ദിവസം രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തെത്തുടര്‍ന്ന് സ്വകാര്യ ബസിന്റെ അടിച്ചു തകര്‍ക്കുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തതിന് നാലു പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
കുച്ചിക്കാടിലെ ശിഹാബ് (17) ഉദ്യാവര്‍ പത്താംവയലിലെ സിനാന്‍ (18) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തുമ്മിനാട് പഴയ ആര്‍.ടി.ഒ. ചെക്ക്‌പോസ്റ്റിനു സമീപമാണ് അപകടം. ബസിടിച്ച് റോഡില്‍ വീണ യുവാക്കളുടെമേല്‍ ടെമ്പോ പാഞ്ഞു കയറുകയായിരുന്നു. ബൈക്കില്‍ ഉപ്പള ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്ന ഇവരെ ഇടിച്ചു വീഴ്ത്തിയ ശേഷം ബസ് നിര്‍ത്താതെ പോയ ബസ് തലപ്പാടിയില്‍ നിന്ന് തിരിച്ചുവരുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ ബസ് തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് ഗ്ലാസ് തകര്‍ക്കുകയായിരുന്നു. അതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തു.
Keywords: Kasaragod-news-bus-kalleru-attack-police-case-udhyawar-four-men
Post a Comment
0 Comments