കാഞ്ഞങ്ങാട് (www.evisionnews.in): നീലേശ്വരം ചീറ്റക്കാലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട്ട് നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ക്ഷേത്രപാലക ബസും കണ്ണൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ജാസ് ബസുമാണ് കൂട്ടിയിടിച്ചത്. പുതുക്കൈ സ്വദേശി ബാലന്‍(60), അന്നൂരിലെ ശ്രീലത(35) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ബാലനെ കാഞ്ഞങ്ങാട്ടെ ആസ്പത്രിയിലും ശ്രീലതയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Keywords: Kasaragod-news-karyangod-news-bus-vrash
Post a Comment
0 Comments