വികസനത്തിന് ജനം വോട്ട് ചെയ്യും ,ഭൂരിഭാഗം സീറ്റും യുഡിഎഫ് നില നിർത്തും-ടിഡി കബീർ (മുസ്‌ലിം ലീഗ് )
പെരുമ്പള ഗ്രാമത്തിൽ പാർട്ടിക്ക് ശക്തമായ വേരോട്ടം എൽഡി എഫ് നു നേട്ടമാകും-എ നാരായണൻ പെരുമ്പള(സിപിഎം )
കാസര്‍കോട്(www.evisionnews.in)പുതുതായി രൂപികരിച്ച തെക്കിൽ പെരുമ്പള പഞ്ചായത്തിലെ ഭരണം പിടിക്കാൻ ഇരു മുന്നണിയുംഅഭിമാന പോരോട്ടത്തിനൊരുങ്ങുന്നു .കോളിയടുക്കം ആസ്ഥാനമായി തെക്കിൽ പെരുമ്പള വില്ലേജുകൾ ഉൾപെട്ട 16 വാർഡുകളിൽ മുസ്ലിം ലീഗ്,കോണ്‍ഗ്രസ്,സിപിഎം ,സിപിഐ കക്ഷികൾക്ക് മികച്ച സ്വാധീനമുണ്ട്.ചെമ്മനാട് ഗ്രാമ പഞ്ചായത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് ജനം വോട്ടു ചെയ്യുമെന്നു മുസ്ലിം ലെഗ് തെക്കിൽ പെരുമ്പള പഞ്ചായത്ത് ജനറൽ സെക്രട്ടറി ടിഡി കബീർ ഇ വിഷൻ ന്യൂസിനോട് പറഞ്ഞു.
ഈ പ്രദേശത്തെ മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കാൻ സാധിച്ചതും തെരുവ് വിളക്ക് സ്ഥാപിച്ചതും ഭരണ നേട്ടം തന്നെയാണ്.ഈ മേഖലയിൽ 27 അംഗണ്‍വാടികൾക്ക് സ്വന്തമായി കെട്ടിടം പണിയാൻ സാധിച്ചിട്ടുണ്ട്.ചട്ടഞ്ചാൽ പ്രൈമറി ഹെൽത്ത് സെന്റർ മികച്ച ആരോഗ്യ പരിചരണ കേന്ദ്രമാക്കി മാറ്റാനും സാധിച്ചു.ആകെ ഉളള 16 വാർഡിൽ 11 സീറ്റും യുഡിഎഫ്നു ലഭിക്കുമെന്ന് ടിഡി കബീർ അവകാശപെട്ടു.എസ്ഡിപിഐ, ഐഎൻഎൽ കക്ഷികൾ നേട്ടമുണ്ടാക്കാനാവില്ലന്നും അദ്ദേഹം പറഞ്ഞു.
പുതിയ പഞ്ചായത്തിൽ പെട്ട പെരുമ്പള ഗ്രാമത്തിലെ 7 വാർഡുകളും തെക്കിൽ വില്ലേജിലെ 3 സീറ്റും എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഎം നേതാവും വാർഡ് മെമ്പറുമായ നാരായണൻ പെരുമ്പള ഇ വിഷൻ ന്യൂസിനോട് പറഞ്ഞു. പെരുമ്പള പരമ്പരാഗതമായി തന്നെ പാർട്ടിയുടെ സ്വാധിന മേഖലയാണ്.തെരെഞ്ഞെടുപ്പ് രംഗത്ത് വാർഡ് തലം വരെ കമ്മിറ്റികൾ രൂപീകരിച്ചു സിപിഎം ന് പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞു.വോട്ട് ചേർക്കലിലും ശാസ്ത്രീയമായപ്രവർത്തനം കാഴ്ചവെക്കാനും സാധിച്ചതും എൽഡിഎഫിനു ഗുണം ചെയ്യുമെന്നു നാരായണൻ ഇ വിഷൻ ന്യൂസിനോട് പറഞ്ഞു.
keywords : new-panchayath-thekkil-perumbala-muslim-league-cpm-election
Post a Comment
0 Comments