ന്യൂഡല്‍ഹി: (www.evisionnews.in) യാക്കൂബ് മേമനെ തൂക്കിക്കൊന്നതിനെതിരെ കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ രംഗത്ത്. മേമനെ വധിച്ചെന്ന വാര്‍ത്തകേട്ട് ദു:ഖം തോന്നുകയാണ്. തരൂര്‍ ട്വിറ്ററില്‍ കുറിപ്പിട്ടു. ഭീകര പ്രവര്‍ത്തന കേസുകളിലെ പ്രതികളെ തൂക്കിലേറ്റിയതുകൊണ്ട് പ്രശ്‌നം തീരില്ല. ഇതോടെ ഒരിടത്തും ഭീകരാക്രമണം ഉണ്ടാകാതിരിന്നിട്ടുമില്ല.തരൂര്‍ ആഞ്ഞടിച്ചു.
'നമ്മുടെ സര്‍ക്കാര്‍ ഒരു മനുഷ്യജീവിയെ തൂക്കിലേറ്റിയെന്ന വാര്‍ത്ത ദു:ഖിപ്പിക്കുന്നു.' എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
'വധശിക്ഷ ഭീകരാക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള ആയുധമാണെന്നതിനു ഒരു തെളിവുമില്ല. ഇതിനു വിരുദ്ധമാണ് കാര്യങ്ങള്‍. അക്രമങ്ങള്‍ വര്‍ധിക്കാനേ ഇത് സഹായിക്കൂ.' തരൂര്‍ നിലപാട് വ്യക്തമാക്കി.അതേസമയം തീവ്രവാദത്തിനെതിരെ ശക്തമായി നിലകൊളളണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
മേമനെതിരെയുള്ള കേസിനെക്കുറിച്ച് ഒന്നും പറയാനില്ല. അതെല്ലാം സുപ്രീം കോടതി തീരുമാനിച്ചതാണ്. വധശിക്ഷയെന്ന ശിക്ഷയും അത് നടപ്പിലാക്കലുമാണ് ഇവിടെ പ്രശ്‌നം. തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ വധശിക്ഷ വേണ്ടെന്നു പറയണമെന്നാവശ്യപ്പെട്ട് സി.പി.ഐ നേതാവ് ഡി.രാജയും രംഗത്തുവന്നിട്ടുണ്ട്. രജ്യസഭയില്‍ ഇതുസംബന്ധിച്ച് പ്രമേയം കൊണ്ടുവരുമെന്നും ജൂലൈ 31ന് ഇതു ചര്‍ച്ച ചെയ്യുമെന്നും രാജ പറഞ്ഞു.സിപിഎമ്മും ഇതേ പക്ഷക്കാരാണ്.
അതേസമയം, ശശി തരൂരിന്‍റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. തരൂരിന്‍റെ പരാമര്‍ശം പാര്‍ലമെന്‍റില്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കും. തരൂരിന്‍റേത് വ്യക്തിപരമായ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
Keywords: new-delhi-yakoob-meman-shashi-tharoor
Post a Comment
0 Comments