Type Here to Get Search Results !

Bottom Ad

നബാര്‍ഡ്: കാസര്‍കോട് പടിക്കുപുറത്ത്


കാസര്‍കോട്: (www.evisionnews.in)  പാലങ്ങളും റോഡുകളും നിര്‍മിക്കുന്നതിന് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ച പട്ടികയില്‍ കാസര്‍കോട് ജില്ല പുറത്ത്. കാസര്‍കോട് ഒഴിച്ചുള്ള 13 ജില്ലകളിലായി 49 പദ്ധതികള്‍ നടപ്പാക്കുന്നതിന് പണം അനുവദിക്കാനാണ് പൊതുമരാമത്ത് വകുപ്പ് നബാര്‍ഡിന് അപേക്ഷ നല്കിയത്. ഇതിന് മൊത്തം 433.45 കോടി രൂപ അനുവദിക്കണമെന്നായിരുന്നു ശുപാര്‍ശ. 

സമര്‍പ്പിച്ച 49ല്‍ 33 പദ്ധതികള്‍ നബാര്‍ഡ് അംഗീകരിച്ചു. ഇതിനായി 266 കോടിയോളം രൂപ അനുവദിച്ചിട്ടുമുണ്ട്.  കാസര്‍കോട് ജില്ലയില്‍നിന്ന് നബാര്‍ഡ് ഫണ്ടുപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് ശുപാര്‍ശപോലുമുണ്ടായില്ലെന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പൊതുമരാമത്തുമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ എഴുതിനല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ ബാധിതമായിരുന്ന 11 പഞ്ചായത്തുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപയുടെ പദ്ധതി എം.പി.യുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് നബാര്‍ഡ് അനുവദിച്ചിട്ടുണ്ടെങ്കിലും വിശദമായ പദ്ധതിരേഖ തയ്യാറാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.



Keywords: nabard-kasaragod-out-from-the-list

Post a Comment

0 Comments

Top Post Ad

Below Post Ad