Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് ദിനം അനുസ്മരണ യോഗം ജൂലൈ 30ന്


കാസര്‍കോട്:(www.evisionnews.in)1980ലെ ഭാഷാസമരത്തില്‍ ദീര രക്ത സാക്ഷിത്വം വഹിച്ച മജീദ്,റഹ്മാന്‍,കുഞ്ഞിപ്പ എന്നിവരുടെ സ്മരണ പുതുക്കുന്നതിന്റെ ഭാഗമായി ജൂലൈ 30ന് മണ്ഡലാടിസ്ഥാനത്തില്‍ ഭാഷാ അനുസ്മരണ യോഗവും ,പഞ്ചായത്ത്,മുന്‍സിപ്പല്‍,ശാഖാതലങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍,പരിസര ശുചീകരണം,വിദ്യാഭ്യാസ പ്രോല്‍സാഹനങ്ങള്‍,റിലീഫ്
തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 5ന് ജില്ലാ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചു.പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു.ജന റല്‍ സെക്രട്ടറി എ.കെ.എം.അഷ്റഫ് സ്വാഗതം പറഞ്ഞു.കെ.ബി.എം.ഷെരീഫ്,യൂസുഫ് ഉളുവാര്‍,മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍,അഷ്റഫ് എടനീര്‍,നാസര്‍ ചായിന്റടി,മമ്മു ചാല,ടി.എസ്.നജീബ്,ഹമീദ് ബെദിര,ഹാരിസ് പട്ട്ള,എ.കെ.ആരിഫ്,ശാഹുല്‍ ഹമീദ് ബന്തിയോട്,എം.എച്ച്.മുഹമ്മദ് കുഞ്ഞി,ടി.വി.റിയാസ്,നിസാം പട്ടേല്‍ ,ഹക്കീം മീനാപ്പീസ്,ശംസുദ്ധീന്‍ കൊളവയല്‍ സംബന്ധിച്ചു.

keywords :muslim-youth-league-july-30

Post a Comment

0 Comments

Top Post Ad

Below Post Ad