തലശ്ശേരി (www.evisionnews.in): ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ വധിച്ചകേസില്‍ സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കീഴടങ്ങി. 20ം പ്രതി ടി.ഐ മധുസൂദനനാണ് തലശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങല്‍. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ സിപിഎമ്മിന്റെ ഏറ്റവും ഉയര്‍ന്ന നേതാവാണു പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ മധുസൂദനന്‍.
വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണ സംഘം ഗൂഢാലോചനക്കേസില്‍ പ്രത്യേക അന്വേഷണം ആരംഭിക്കുകയും നാലു സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയെ കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
Keywords; Kasragod-news-kathiroor-murder-case
Post a Comment
0 Comments