Type Here to Get Search Results !

Bottom Ad

ഉപ്പളയിലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: മൂന്ന് പേര്‍ അറസ്റ്റില്‍

ഉപ്പള (www.evisionnews.in): കുപ്രസിദ്ധ കുറ്റവാളി കാലിയാ റഫീഖിന്റെ കൂട്ടാളി മണിമുണ്ടെയിലെ ഇര്‍ഫാനെ (30) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സ്‌കൂള്‍ ബസ് ഡ്രൈവര്‍ മണിമുണ്ടയിലെ മുഹമ്മദ് റഫീഖ് (44), ഓട്ടോഡ്രൈവര്‍ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഫസല്‍ ഷെയ്ഖ് (44), ലോറി ഡ്രൈവര്‍ ഉപ്പള മണ്ണംകുഴി കോടിബയലിലെ മുഹമ്മദ് അഷ്ഫാഖ് (35) എന്നിവരെയാണ് കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബുവും മഞ്ചേശ്വരം എസ്.ഐ. പ്രമോദും ചേര്‍ന്ന് അറസ്റ്റുചെയ്തത്. 

വെള്ളിയാഴ്ച രാത്രി 10മണിയോടെ ഉപ്പള റെയില്‍വെ സ്റ്റേഷനടുത്താണ് ഇര്‍ഫാനെ വെട്ടിവീഴ്ത്തിയത്. മണല്‍കടത്തുമായി ബന്ധപ്പെട്ട് ഇര്‍ഫാനും മുഹമ്മദ് റഫീഖും തമ്മില്‍ വിരോധം നിലനില്‍ക്കുകയായിരുന്നു. ഇതേച്ചൊല്ലി സ്‌കൂള്‍ ബസ് ഡ്രൈവറായ മുഹമ്മദ് റഫീഖിനേയും ഭാര്യയേയും കുഞ്ഞിനേയും കൊല്ലുമെന്ന് ഇര്‍ഫാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ഇര്‍ഫാനെ വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു.

12 ഓളം കേസുകളില്‍ പ്രതിയായ ഇര്‍ഫാന്‍ ഉപ്പളയില്‍ ഗുണ്ടാ പിരിവ് നടത്തുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തിരിച്ചടിയാണോ അക്രമമെന്ന് പോലീസിന് സംശയമുണ്ടായിരുന്നു. വിശദമായ അന്വേഷണത്തിലാണ് സ്‌കൂള്‍ ബസ് ഡ്രൈവറിലേക്ക് പോലീസ് അന്വേഷണം നീണ്ടത്. ഇര്‍ഫാനെ അക്രമിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് വടി പോലീസ് കണ്ടെടുത്തു. അതേസമയം വെട്ടേറ്റ് മംഗളൂരു ആശുപത്രിയില്‍ കഴിയുന്ന ഇര്‍ഫാന്‍ അപകടനില തരണം ചെയ്തു.


Keywords: Kasaragod-news-uppla-murder-attempt-

Post a Comment

0 Comments

Top Post Ad

Below Post Ad