മംഗളൂരു (www.evisionnews.in): ഉള്ളാള്‍ മാസ്തികട്ടയിലെ ബേക്കറി ഉടമയെ ഗുണ്ടാസംഘം കടയില്‍ കയറി കുത്തി വീഴ്ത്തി .കുത്തേറ്റ സ്വീറ്റ് ബേക്കറി ഉടമ അബ്ദുല്‍ സലാമി(30)ന്റെ നില ഗുരുതരമാണ്. ബുധനാഴ്ച രാത്രി വൈകിയാണ് സലാമിന് നേര്‍ക്ക് ആക്രമണമുണ്ടായത്.
മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘമാണ് ബേക്കറി ഉടമയെ തുരുതുരാ കുത്തിയതെന്ന് പോലീസ് പറഞ്ഞു. വയറ്റിലും കഴുത്തിലും കൈയ്ക്കും കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ് വീണ സലാമിനെ ആദ്യം തൊക്കോട്ടുവിലെ ആശുപത്രിയിലും നിലഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
മംഗലാപുരത്തെ അധോലോക സംഘത്തില്‍പെട്ടവരാണ് അക്രമികള്‍. ഇവരില്‍ ഫയാസിനേയും കോറി ഹാരിസിനേയും തിരിച്ചറിഞ്ഞിട്ടുണ്ട്. മംഗളൂരുവിലെ കാഞ്ചന്‍ വസ്ത്രാലയ മാനേജര്‍ ദിനേഷ് രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഫയാസെന്ന് പോലീസ് പറഞ്ഞു. ഫയാസിന്റെ നേതൃത്വത്തില്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തുന്നതിനെതിരെ പരാതി നല്‍കിയതിനുള്ള പ്രതികാരമാണ് സലാമിനെ കുത്തിവീഴ്ത്തിയതിന് കാരണമെന്നും പോലീസ് പറഞ്ഞു.
Keywords: Karnataka-news-mangluru-news-ullal-bekari
Keywords: Karnataka-news-mangluru-news-ullal-bekari
Post a Comment
0 Comments