Type Here to Get Search Results !

Bottom Ad

രോഗിയായ മാതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു; മകള്‍ക്കെതിരെ കേസ്

കാസര്‍കോട്:(www.evisionnews.in) രോഗിയായ വൃദ്ധമാതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച മകള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉദുമ പാക്യാര സ്വദേശിനിയായ ബീഫാത്തിമ എന്ന പാത്തു(65)വിനെ ഉപേക്ഷിച്ചതിന് മകള്‍ ഫൗസിയക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ബീഫാത്തിമയെ മകള്‍ ഫൗസിയയും ഫൗസിയയുടെ ഭര്‍ത്താവിന്റെ അടുത്ത ബന്ധുവും ചേര്‍ന്ന് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടറോട് ഉടന്‍ വരാമെന്നുപറഞ്ഞ് പുറത്തുപോയ രണ്ടുപേരും പിന്നീട് ആശുപത്രിയിലേക്ക് വന്നില്ല. ഇവരെക്കുറിച്ച് ഒരു വിവരവും ലഭിക്കാതിരുതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ബീഫാത്തിമയില്‍ നിന്നും മൊഴിയെടുക്കുകയും മകള്‍ക്കും ബന്ധുവിനുമെതിരെ കേസെടുക്കുകയുമായിരുന്നു. തന്നെ മകള്‍ ഉപേക്ഷിച്ച കാര്യം പൊട്ടിക്കരഞ്ഞുകൊണ്ടാണ് ബീഫാത്തിമ പോലീസിനോട് പറഞ്ഞത്.പോലീസ് അന്വേഷണമാരംഭിച്ചതോടെ മകളും ബന്ധുവും നാട്ടില്‍ നിന്ന് മുങ്ങിയതായാണ് വിവരം.3



Keywords : mother-dumped-in-hospital-daughter-case

Post a Comment

0 Comments

Top Post Ad

Below Post Ad