കോഴിക്കോട്:(www.evisionnews.in) സംസ്ഥാനത്ത് മുസ്‌ലിംകളുടെ എണ്ണം കൂടുന്നതായി ബി.ജെ.പി പ്രമേയം. ഹിന്ദുക്കള്‍ കേരളത്തില്‍ ന്യൂനപക്ഷമായെന്നും ബി.ജെ.പി സംസ്ഥാന ഘടകം. ഉന്നതരംഗങ്ങളില്‍ നിന്നും ഹിന്ദുക്കള്‍ പുറന്തള്ളപ്പെട്ടെന്നും ബി.ജെ.പി. കോഴിക്കോട് നടന്ന ബി.ജെ.പി ഭാരവാഹിയോഗത്തിലാണ് നിരീക്ഷണം. പാതയോരങ്ങളിലെ ഭൂമി ഒരു പ്രത്യേക വിഭാഗം കൈക്കലാക്കി. ഇതിനെതിരെ ചിങ്ങം ഒന്നുമുതല്‍ പ്രചാരണം തുടങ്ങാനും യോഗം തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ പേരുവരെ കേരളത്തിലെ വോട്ടര്‍പ്പട്ടികയിലുണ്ട്. തീവ്രവാദ സംഘടനകളെ സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുന്നുണ്ടെന്നും ബി.ജെ.പി ആരോപിച്ചു. സുരേഷ്‌ഗോപിയെ എന്‍.എസ്.എസ് ആസ്ഥാനത്തു നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ബി.ജെ.പി സംസ്ഥാന ഘടകം. എന്‍.എസ്.എസ് അടക്കമുള്ള സാമൂദായിക സംഘടനകളോട് ഒരേ നിലപാടെന്നും ഭാരവാഹിയോഗം അറിയിച്ചു.
keywords :bjp-secretariat-muslims-population-increased
Post a Comment
0 Comments