Type Here to Get Search Results !

Bottom Ad

എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ എംഎസ്എഫ് അനുമോദിച്ചു



ഉദുമ:  (www.evisionnews.in) പ്ലസ്ട്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ എംഎസ്എഫ് അനുമോദിച്ചു. ഉദുമ ജി.എച്.എസ്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് എംഎസ്എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചത്. പ്രസിഡന്റ് അല്‍അമീന്‍ മാങ്ങാടിന്റെ അധ്യക്ഷതയില്‍ യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ഹസീബ് ഉദുമ ഉദ്ഘാടനം ചെയ്തു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ആതിര, മനീഷ, നമിത, നിതിന്‍, ജയപ്രകാശ്, രാഹുല്‍രാജ് എന്നിവര്‍ക്ക് ഹംസ ദേളി, ആബിദ് മുക്കുന്നോത്ത്, മാഹിന്‍മുക്കുന്നോത്ത്, ഇബ്രാഹിംതങ്ങള്‍ എന്നിവര്‍ ഉപഹാരംനല്‍കി. ജന.സെക്രട്ടറി ഇര്‍ഷാദ് ഇച്ചു സ്വാഗതവും അന്‍വര്‍ പി.എസ്  നന്ദിയും പറഞ്ഞു.

keywords: msf-uduma-panchayath-aplus

Post a Comment

0 Comments

Top Post Ad

Below Post Ad